Menu

2001-ല്‍ റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ ആവിഷ്‌ക്കരിച്ച ഡിപ്ലോമ കോഴ്‌സാണ്‌ ഡിപ്ലോമ ഇന്‍ ഏര്‍ലി ചൈല്‍ഡ്‌ഹുഡ്‌ സ്‌പെഷ്യല്‍ എജ്യുക്കേഷന്‍- എച്ച്‌.ഐ അഥവാ DECSE ( HI ).

നവജാതശിശുക്കള്‍ മുതല്‍ ആറുവയസ്സുവരെ പ്രായമുള്ള കുട്ടുകളിലെ ശ്രവണ വൈകല്യമെന്ന വെല്ലുവിളി നേരിടുന്നതിനു പരിശീലനം സിദ്ദിച്ച അദ്ധ്യാപകരെ വാര്‍ത്തെടുക്കുകയെന്നതാണ്‌ ഈ കോഴ്‌സിന്റെ ലക്ഷ്യം.
ഈ കോഴ്‌സിന്റെ പരീക്ഷ നടത്തുന്നത്‌ മുംബൈയിലെ അലിയാവര്‍ജങ്‌ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ ഹിയറിങ്ങ്‌ ഹാന്‍ഡികാപ്‌സ്‌ (AYJNIHH) എന്ന സ്ഥാപനമാണ്‌. റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയാണ്‌ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നത്‌.

ഒരു വര്‍ഷമാണ്‌ കോഴ്‌സിന്റെ കാലാവധി (ജൂലൈ മുതല്‍ മെയ്‌വരെ). ബധിരരെയും ശ്രവണ വൈകല്യമുള്ളവരെയും പഠിപ്പിക്കുന്ന വിഷയത്തില്‍ തിയറിക്ലാസ്സുകളും പ്രാക്‌ടിക്കല്‍ ക്ലാസ്സുകളുമടങ്ങുന്നതാണ്‌ പാഠ്യപദ്ധതി.

പ്രവേശന യോഗ്യത-

ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍നിന്ന്‌ ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദമാണ്‌ പ്രവേശന യോഗ്യത. അപേക്ഷകര്‍ പ്ലസ്‌ ടു പരീക്ഷയില്‍ കുറഞ്ഞ്‌ 50 ശതമാനം മാര്‍ക്കു നേടിയിരിക്കണം. (പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ 45% )

മുന്‍ഗണന

നിര്‍ദ്ദിഷ്‌ട വിദ്യാഭ്യാസയോഗ്യത നേടിയിട്ടുള്ള ശ്രവണവൈകല്യമുള്ള കുട്ടികളുടെ മാതാപിതാക്കള്‍, സഹോദരങ്ങള്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കു മുന്‍ഗണന നല്‍കുന്നതാണ്‌.

പ്രവേശനനടപടികള്‍

അപേക്ഷകര്‍ക്കുവേണ്ടി ഒരു പൊതുയോഗം സംഘടിപ്പിക്കുന്നതാണ്‌. താല്‍പര്യമുള്ള അപേക്ഷകര്‍ ഒരു അഭിരുചി പരീക്ഷ എഴുതേണ്ടതാണ്‌. പരീക്ഷയുടെ ആകെ മാര്‍ക്ക്‌ 100 ആയിരിക്കും. മാര്‍ക്കിന്റെ ഘടന താഴെക്കൊടുക്കുന്നു.

  1.                  യോഗ്യതാപരീക്ഷയ്‌ക്കുള്ള വെയ്‌റ്റേജ്‌- 50%                                                (50 മാര്‍ക്ക്‌)
  2.                 അംഗവൈകല്യമുള്ളവരുടെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും 10%      (10 മാര്‍ക്ക്‌)
  3.                 അധിക ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യത 10%                                                 (10 മാര്‍ക്ക്‌)
  4.                 എഴുത്തുപരീക്ഷ    10%                                                                            (10 മാര്‍ക്ക്‌)
  5.                 ഇന്റര്‍വ്യൂ (20%)                                                                                       (20 മാര്‍ക്ക്‌)

ആകെ                                                                                                                        100 മാര്‍ക്ക്‌

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India