Menu

മുന്‍വര്‍ഷങ്ങളില്‍ നിഷ്‌- ന്റെ അഭ്യുദയകാംക്ഷികളില്‍ നിന്ന്‌ സംഭാവനകള്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ക്ക്‌ ഭാഗ്യമുണ്ടായിട്ടുണ്ട്‌. ഞങ്ങളുടെ ദൗത്യങ്ങളെയും പ്രവര്‍ത്തനങ്ങളെയും പിന്തുണയ്‌ക്കാനാഗ്രഹിക്കുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍, പ്രസ്ഥാനങ്ങള്‍ തുടങ്ങിയവരില്‍ നിന്നുമുള്ള സംഭാവനകളെ തുടര്‍ന്നും ഞങ്ങള്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. സംഭാവനകള്‍ ഒറ്റത്തവണയായോ ആവര്‍ത്തന രീതിയിലോ കുടൂംബാംഗങ്ങളുടെ വ്യക്തികളുടെയോ കൂട്ടായ്‌മയായോ നല്‍കാവുന്നതാണ്‌.

ഞങ്ങളുടെ അക്കൗണ്ടിലേക്കു സംഭാവനകളയയ്‌ക്കുമ്പോള്‍ അക്കാര്യം ഇ-മെയില്‍ മുഖേനയോ മറ്റേതെങ്കിലും വിധത്തിലോ ഞങ്ങളെ അറിയിക്കുന്നത്‌ രസീത്‌ അയച്ചുതരുന്നതിനു സൗകര്യമാകും താഴെക്കൊടുത്തിരിക്കുന്ന അക്കൗണ്ടിലേക്കു സംഭാവനകള്‍ അയയ്‌ക്കുന്നവര്‍ ആദായനികുതി നിയമം 80 ജി (5) 6 വകുപ്പു പ്രകാരം നികുതിയിളവിന്‌ അര്‍ഹരാകുന്നു. വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ ഏര്‍പ്പെടുത്തുന്നതുപോലെ ഏതെങ്കിലും പ്രത്യേക ആവശ്യങ്ങള്‍ക്കുവേണ്ടിയും സംഭാവനകള്‍ നല്‍കാന്‍ കഴിയും. സംഭാവനകള്‍ നല്‍കുന്നവരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്‌ ആ തുക വിനിയോഗിക്കുന്നുവെന്ന്‌ ഞങ്ങള്‍ ഉറപ്പാക്കുന്നതാണ്‌.

ഞങ്ങളുടെ അഭ്യദയാകാംക്ഷികളുടെ മഹാമനസ്‌കത ഞങ്ങള്‍ നന്ദിപൂര്‍വ്വം അംഗീകരിക്കുന്നു. പൂര്‍ണ്ണമനസ്സോടെ നിഷ്‌-ന്‌ സംഭാവനകള്‍ നല്‍കിയവര്‍

2011 മുതല്‍ ലഭിച്ച സംഭാവനകള്‍

കെ. വി. ഫൗണ്ടേഷന്റെ സംഭാവനകള്‍


നിഷ്‌- ലെ സ്‌കോളര്‍ഷിപ്പുകള്‍

എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടറുടെ കീഴില്‍ നിഷ്‌-ല്‍ ഒരു സ്‌കോളര്‍ഷിപ്പ്‌ കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇതിനുള്ള ഫണ്ട്‌ പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കുന്നു. സമര്‍ത്ഥരും പഠനം പൂര്‍ത്തിയാക്കാന്‍ സാമ്പത്തികസഹായം ആവശ്യമായവരും അതിന്‌ അര്‍ഹരുമായ നിഷ്‌-ലെ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനുവേണ്ടിയാണ്‌ സ്‌കോളര്‍ഷിപ്പ്‌ ഫണ്ട്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ആവശ്യക്കാരായ വിദ്യാര്‍ത്ഥികളുടെ പട്ടിക മേല്‍പ്പറഞ്ഞ കമ്മിറ്റി സൂക്ഷ്‌മമായി പരിശേധിച്ച്‌ സ്‌കോളര്‍ഷിപ്പിന്‌ അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നു. സ്‌കോളര്‍ഷിപ്പ്‌ തുക വിദ്യാര്‍ത്ഥികളുടെ പഠനത്തിന്‌ ശക്തമായ പ്രോത്സാഹനമായിത്തീരുന്നുണ്ട്‌. 

സംഭാവനകള്‍ നല്‍കാന്‍ സന്നദ്ധരായവരില്‍ നിന്നാണ്‌ സ്‌കോളര്‍ഷിപ്പ്‌ ഫണ്ട്‌ സ്വരൂപിക്കുന്നത്‌. അര്‍ഹരായ യുവജനതയ്‌ക്ക്‌ നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിനും അവര്‍ക്ക്‌ ജീവിതവിജയം നേടുന്നതിനും പരമാവധി അവസരങ്ങള്‍ ഒരുക്കിക്കൊടുക്കുകയെന്ന സേവനമാണ്‌ സ്‌കോളര്‍ഷിപ്പ്‌ ഫണ്ടു ദാതാക്കള്‍ ചെയ്യുന്നത്‌.

നിഷ്‌-ന്റെ സ്‌കോളര്‍ഷിപ്പ്‌ ഫണ്ടിലേക്കു ധനസഹായം ചെയ്യാനാഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന അക്കൗണ്ടില്‍ പണം നിക്ഷേപിക്കാവുന്നതാണ്‌. ദാതാക്കള്‍ക്ക്‌ അവരുടെ ഇന്റര്‍നെറ്റ്‌ അക്കൗണ്ടില്‍നിന്ന്‌ എന്‍. ഇ. എഫ്‌. റ്റി മുഖേന പണമയയ്‌ക്കാം. ക്രെഡിറ്റ്‌ കാര്‍ഡോ, ഡെബിറ്റ്‌ കാര്‍ഡോ ഉപയോഗിച്ച്‌ ഞങ്ങളുടെ പേമെന്റ്‌ ഗേറ്റ്‌ വേ വഴിയും സംഭാവനകള്‍ നല്‍കാന്‍ കഴിയും.

അക്കൗണ്ട്‌

നിഷ്‌ സ്‌കോളര്‍ഷിപ്പ്‌ ഫണ്ട്‌

അക്കൗണ്ട്‌ നമ്പര്‍

57001189708

ബാങ്ക്‌

സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂര്‍

ബ്രാഞ്ച്‌

ആക്കുളം ബ്രാഞ്ച്‌, തിരുവനന്തപുരം

കോഡ്‌  

000581

ഐ. എഫ്‌. എസ്‌ കോഡ്‌   

എസ്‌. ബി. റ്റി. ആര്‍ 0000581

എം. ഐ. സി. ആര്‍ കോഡ്‌

695009036

സംസ്ഥാനം

കേരളം

ജില്ല

തിരുവനന്തപുരം

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India