Menu

തകരാര്‍ സംഭവിച്ച ആന്തരകര്‍ണ്ണത്തിനുപകരം വയ്‌ക്കുന്ന ഇലക്‌ട്രോണിക്‌സ്‌ സംവിധാനമാണ്‌ കോക്ലിയര്‍ ഇംപ്ലാന്റ്‌. ശബ്‌ദത്തെ കൂടുതല്‍ ഉച്ചത്തില്‍ കേള്‍പ്പിക്കാന്‍ സഹായിക്കുന്ന ശ്രവണസഹായിയില്‍നിന്നും വ്യത്യസ്‌തമായി കോക്ലിയര്‍ ഇംപ്ലാന്റുകള്‍ ആന്തര കര്‍ണ്ണത്തിലെ (കോക്ലിയ) തകരാര്‍ സംഭവിച്ച ഭാഗത്തിന്റെ പ്രവര്‍ത്തനം അനുകരിച്ച്‌ ശബ്‌ദത്തിന്റെ സിഗ്നലുകള്‍മസ്‌തിഷ്‌കത്തിനുനല്‍കുന്നു. ശസ്‌ത്രക്രിയകൊണ്ടോ, ശ്രവണസഹായികൊണ്ടോ കോള്‍വിശക്തി മെച്ചപ്പെടാത്തവര്‍ക്കുവേണ്ടി രൂപകല്‍പനചെയ്‌തവയാണ്‌ കോക്ലിയര്‍ ഇംപ്ലാന്റുകള്‍.

ബൈലാറ്റല്‍ പ്രൊഫൗണ്ട്‌ സെന്‍സറി-ന്യൂറല്‍ ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്ക്‌സംസാരിക്കാനും ആശയവിനിമയം നടത്താനുമുള്ള പരിശീലനം നല്‍കിക്കൊണ്ട്‌ അവരുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതില്‍ കോക്ലിയര്‍ ഇംപ്ലാന്റ്‌ യൂണിറ്റ്‌ ഊന്നല്‍നല്‍കുന്നു. ഗവണ്‍മെന്റ്‌ പദ്ധതിയായ ശ്രുതിതരംഗത്തിലൂടെയോ, സ്വന്തം ചെലവിലോ കോക്ലിയര്‍ ഇംപ്ലാന്റ്‌ നടത്താന്‍ ആഗ്രഹിക്കുന്നവരും നടത്തിക്കഴിഞ്ഞവരുമായ കുട്ടികളോടൊപ്പമാണു ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌. ഓഡിയോളജിസ്റ്റുകള്‍, സ്‌പീച്ച്‌ ലാങ്ങ്‌ഗ്വിജ്‌ പതോളജിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍, ഓഡിറ്ററി വെര്‍ബല്‍ തെറാപ്പികള്‍, ഇ.എന്‍.റ്റി സര്‍ജന്‍ എന്നിവരടങ്ങുന്ന ഒരു ടീം ആണ്‌ ഈ യൂണിറ്റിലുള്ളത്‌. കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടത്താന്‍ ആലോചിക്കുന്നവര്‍ അതിനുമുന്‍മ്പായി കൗണ്‍സിലിങ്ങിനു വിധേയരാകേണ്ടതും കുട്ടിയുടെ ശ്രവണസംസാര,ഭാഷാസ്വാധീനശക്തി പരിശോധിപ്പിച്ച്‌ അവര്‍ക്ക്‌ ഇംപ്ലാന്റിങ്ങിനു വിധേയരാകാന്‍ കഴിയുമെന്ന്‌ ഉറപ്പുവരുത്തേണ്ടതുമാണ്‌. ആവശ്യമായ സന്ദര്‍ഭത്തില്‍ ചികിത്സസംബന്ധിച്ചും കേള്‍വിശക്തിസംബന്ധിച്ചുമുള്ള ടെസ്റ്റുകള്‍ മനശ്ശാസ്‌ത്രപരമായ വിലയിരുത്തലുകള്‍ എന്നിവയും നടത്തുന്നതായിരിക്കും.ഇപ്ലാന്റു കഴിഞ്ഞ കുട്ടികള്‍ക്ക്‌ ഇപ്ലാന്റിനുശേഷമുള്ള കൗണ്‍സിലിങ്ങും തുടര്‍ന്നുള്ള മാപ്പിങ്ങ്‌ സെക്ഷനുകളുമുണ്ട്‌. ഓഡിറ്ററി വെര്‍ബല്‍ തെറാപ്പിക്കും വിധേയരാകുന്ന കുട്ടികളുടെ ശ്രവണ,സംസാര,ഭാഷാസ്വാധീനശേഷി മൂന്നുമാസത്തിലൊരിക്കല്‍ അളക്കുന്നതും ആവശ്യമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ ശുപാര്‍ശചെയ്യുന്നതുമാണ്‌.

കേരളസര്‍ക്കാര്‍ധനസഹായം നല്‍കുന്ന ശ്രുതിതരംഗം കോക്ലിയര്‍ ഇംപ്ലാന്റ്‌ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി നിഷ്‌ പ്രവര്‍ത്തിക്കുന്നു. ഈ പദ്ധതിപ്രകാരം തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ ഓഡിയോളജി പരിശോധനനടത്തുക, പദ്ധതിയിലുള്‍പ്പെട്ട ഓഡിയോളജിസ്റ്റുകള്‍ക്കും ഓഡിറ്ററി വെര്‍ബല്‍ തെറാപ്പിസ്റ്റുകള്‍ക്കമുള്ള പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയവയും നിഷ്‌ നടത്തിവരുന്നു.

അന്വേഷണങ്ങള്‍ക്ക്‌ ബന്ധപ്പെടേണ്ടവര്‍:

ഫാക്കള്‍ട്ടിയുടെപേര്‌പ്രൊഫഷനല്‍വിദ്യാഭ്യാസയോഗ്യതബന്ധപ്പെടേണ്ട വിലാസം
മിസ്‌.ജീനാമേരിജോയ്‌ MASLP This email address is being protected from spambots. You need JavaScript enabled to view it. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ്‌ ASLPസ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌ (നിഷ്‌) നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ തിരുവനന്തപുരം 695017 ഫോണ്‍:+91 471 2944647
മിസ്‌.സീത.എസ്‌ MASLP

This email address is being protected from spambots. You need JavaScript enabled to view it.ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ്‌ ASLPസ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌ (നിഷ്‌) നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ തിരുവനന്തപുരം 695017                       ഫോണ്‍: +91 471 2944646

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India