Menu

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച്  ആൻഡ് ഹിയറിംഗ് (നിഷ്) വിവിധ പ്രോജക്ടുകളിലേക്കുള്ള  ഒഴിവുകളിലേയ്ക്കായി യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.

ജോലി വിവരണം: വിവിധ ജില്ലകളിലെ സ്കൂളുകൾ സന്ദർശിച്ചു് കുട്ടികളിൽ (5 -10 വയസ്) നിന്നുള്ള വിവര ശേഖരണം.

ജനറൽ പ്രൊജക്ട് മാനേജ്മെൻറിൽ ഡാറ്റ അനാലിസിസും അസിസ്റ്റൻസും

1. റിസർച്ച് അസിസ്റ്റന്റ്

യോഗ്യത: ബി.എ.എസ്.എൽ.പി

തൊഴിൽ കാലാവധി: 4 മുതൽ 6 മാസം വരെ

2. പ്രോജക്ട് അസിസ്റ്റന്റ്

യോഗ്യത: ബേസിക് ഡിഗ്രി, കമ്പ്യൂട്ടർ യോഗ്യത

പരിചയം: എം എസ് എക്സൽ  ഡാറ്റ മാനേജ്മെൻറ് പരിചയം, ചെറുപ്രായത്തിലുള്ള കുട്ടികളെ കൈകാര്യം ചെയ്യുന്നതിൽ  പരിചയമുള്ളവർക്ക് മുൻഗണന നൽകും.

തൊഴിൽ കാലാവധി: 4 മുതൽ 6 മാസം വരെ

പ്രധാനപ്പെട്ട നിർദ്ദേശങ്ങൾക്കും വിവരങ്ങൾക്കും ദയവായി താഴെ കാണുക

(ദയവായി ശ്രദ്ധാപൂർവ്വം വായിക്കുക)

    • ഇമെയിൽ അപ്ലിക്കേഷനുകളൊന്നും പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല.

    • പാസ്പോർട്ട് സൈസ് ഫോട്ടോ, ഇ-മെയിൽ ഐഡി, മൊബൈൽ  ഫോൺ നമ്പര് എന്നിവയോടൊപ്പമുള്ള വിശദമായ ബിയോഡേറ്റ  തപാൽ വഴി അയയ്ക്കണം.

    • ഓഫീസ് സമയത്തു് ക്യാമ്പസിനുള്ളിലെ തേജസ് ബിൽഡിങ്ങിലെ  ഫ്രണ്ട് ഡെസ്കിൽ അപേക്ഷ നൽകാം.

    • ആപ്ലിക്കേഷൻറെ കൂടെ സർട്ടിഫിക്കറ്റ് പകർപ്പുകൾ  വയ്ക്കരുത്.

    • തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ അഭിമുഖത്തിന് സ്വയം സാക്ഷ്യപ്പെടുത്തിയ യഥാർത്ഥ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ  ഒപ്പം കൊണ്ടുവരിക.

    • മൊബൈൽ ഫോൺ നമ്പറും സാധുവായ ഇമെയിൽ ഐഡിയും ആവശ്യമാണ്. എല്ലാ ആശയവിനിമയങ്ങളും എസ്എംഎസിലൂടെയോ ഇ-മെയിലിലൂടെയോ  ആയിരിക്കും. പോസ്റ്റൽ മെയിൽ വഴി ആശയ വിനിമയം ഇല്ല.

    • ശുപാർശകൾ അഭ്യർത്ഥിക്കുകയോ ഇന്റർവ്യൂ പാനൽ സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നത് അയോഗ്യതയായി കണക്കാക്കും.

    • അപേക്ഷകളുടെ എണ്ണം അനുസരിച്ച് ഘട്ടംഘട്ടമായി  ഇൻറർവ്യൂവിന് വിളിക്കപെടും . എല്ലാ ആശയവിനിമയങ്ങളും ഇമെയിൽ അല്ലെങ്കിൽ SMS വഴി ആയിരിക്കും.

അപേക്ഷകൾ അയക്കേണ്ട മേൽവിലാസം : എക്സിക്യൂട്ടീവ് ഡയറക്ടർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്, നിഷ് റോഡ്, ശ്രീകാര്യം  പി.ഒ, തിരുവനന്തപുരം - 695017

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 5, 2018  

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India