Menu

തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) “സ്ട്രോക്കും അതിന്‍റെ പുനരധിവാസവുംഎന്ന വിഷയത്തിൽ ഓൺലൈൻ ബോധവൽകരണ സെമിനാർ സംഘടിപ്പിക്കുന്നു. സാമൂഹികനീതി ഡയറക്ടറേറ്റിന്‍റെ സഹകരണത്തോടെ ഡിസംബർ 16 - നു ശനിയാഴ്ച  10.30 മുതൽ ഒരു മണി വരെ നിഷ് കാമ്പസിൽ  നടക്കുന്ന സെമിനാറിനു ഡോ. ബിന്ദു തങ്കപ്പൻ, എം.ഡി, ഡി.എം, ന്യൂറോളജി വിഭാഗം, എസ്.എ.ടി. ഹോസ്പിറ്റൽ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം നേതൃത്വം നൽകും.

തത്സമയ വെബ് കോൺഫറൻസിങ്ങിലൂടെ  സാമൂഹികനീതി വകുപ്പിന്‍റെ കീഴിലുള്ള എല്ലാ ജില്ലാ ശിശു സംരക്ഷണ ഓഫീസുകളിലും സെമിനാർ ലഭ്യമാകും.സെമിനാറിൽ പങ്കെടുക്കുന്നവർക്ക് ഓൺലൈനിലൂടെ വിദഗ്ധരുമായി സംശയനിവാരണത്തിനുള്ള അവസരമുണ്ട്.

ജില്ലാ ഓഫീസുകളിലൂടെ സെമിനാറിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ സാമൂഹികനീതി വകുപ്പിലെ അതത് ജില്ലാ ശിശുസംരക്ഷണ ഓഫീസറുമായി ബന്ധപ്പെടേണ്ടതാണ്. നമ്പറുകൾ : തിരുവനന്തപുരം(0471 2345121) കൊല്ലം (0474 2791597), പത്തനംതിട്ട  (0468 2319998), ആലപ്പുഴ (0477 2241644) , കോട്ടയം (0481 2580548,), ഇടുക്കി  (0486 2200108), എറണാകുളം  (0484 2609177), തൃശൂർ (0487 2364445), പാലക്കാട്  (0491 2531098), മലപ്പുറം  (0483 2978888), കോഴിക്കോട്  (0495 2378920), വയനാട് (0493 6246098), കണ്ണൂർ (0490 2326199), കാസർഗോഡ്  (04994 256990).

തിരുവനന്തപുരം ജില്ലയിലുള്ളവർക്ക്  0471- 3066658 എന്ന നമ്പറിൽ നിഷിൽ നേരിട്ട് വിളിച്ചു രജിസ്റ്റർ ചെയ്യാം അല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്തും രജിസ്റ്റർ ചെയ്യാംഹൈസ്പീഡ് ഇന്‍റർനെറ്റ് കണക്റ്റിവിറ്റി,വെബ്ക്യാമറ, മൈക്രോഫോൺ എന്നീ സൗകര്യങ്ങളോടെ കമ്പ്യൂട്ടറുപയോഗിച്ച് രണ്ടുമണിക്കൂർ  നീളുന്ന സെമിനാറിൽ പങ്കെടുക്കാം.

 

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India