Menu

നിഷ്, സാമൂഹ്യ ക്ഷേമ വകുപ്പുമായി ചേര്‍ന്ന നടത്തുന്ന നിഡാസ് (നിഷ് ഓണ്‍ലൈന്‍  ഇന്‍ററാക്ടിവ് ഡിസബിലിറ്റി അവെയര്‍നെസ്സ് സെമിനാര്‍) എന്ന പ്രൊജക്ടിന്‍റെ ഭാഗമായി “സ്പൈനല്‍ ഡിസ്രാഫിസമുള്ള കുട്ടികളുടെ പുനരധിവാസം” എന്ന വിഷയത്തെക്കുറിച്ച്, ഡോ. നിത. ജെ, അസിസ്റ്റന്‍റ് പ്രൊഫസര്‍, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ & റീഹാബിലിറ്റേഷന്‍, ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് & ടെക്നോളജി, തിരുവനന്തപുരം, 2018 ജുലൈ 21ന്, ശനിയാഴ്ഡ, രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.55 വരെ സംസാരിക്കുന്നു.

എല്ലാ ജില്ലകളിലെയും ഡി.സി.പി.യു. ഓഫീസുകളില്‍ വെബിനാര്‍ തത്സമയം പ്രക്ഷേപണം ചെയ്യുന്നതാണ്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് http://nidas.nish.ac.in/be-a-participant/ എന്ന ലിങ്കില്‍ രജിസ്ടര്‍ ചെയ്യാവുന്നതാണ്.

നട്ടെല്ലില്‍ നിന്നും സുഷുമ്ന നാഡി പുറത്തേയ്ക്ക് തള്ളി നില്‍ക്കുന്ന അവസ്ഥയാണ് സ്പൈനല്‍ ഡിസ്രാഫിസം. ഇത് ഭ്രൂണ വളര്‍ച്ചയുടെ ആദ്യ ഘട്ടങ്ങളിലുണ്ടാകുന്നതാണ്. തലയോട്ടിയ്ക്ക് വലിപ്പം കൂടുന്നതും, പക്ഷാഘാതവും ഇതിന്‍റെ പ്രത്യാഘാതങ്ങളാണ്. ഇതിന്‍റെ കാരണങ്ങള്‍, പരിപാലനം, പുനരധിവാസം എന്നിവയെ കുറിച്ച് ഈ വെബിനാറില്‍ നിന്നും അറിയാന്‍ കഴിയും. ഭിന്നശേഷിയുള്ളവരുടെ രക്ഷിതാക്കള്‍ക്കും, അവരെ പരിചരിക്കുന്നവര്‍ക്കും വൈകല്യങ്ങള്‍, അനുബന്ധപ്രശ്നങ്ങള്‍, അവരുടെ അവകാശങ്ങള്‍, ആനുകൂല്യങ്ങള്‍ എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങള്‍ നല്‍കുന്ന വെബിനാര്‍, മുഴുവനായും മലയാളത്തിലായിരിക്കും. എല്ലാവര്‍ക്കും തങ്ങളുടെ സംശയങ്ങള്‍ ദുരീകരിക്കാനുള്ള അവസരം ഈ വെബിനാര്‍ നല്‍കുന്നതാണ്.

വ്യക്തിഗതമായി രജിസ്ടര്‍ ചെയ്യുന്നവര്‍ കൈവശം ഹൈസ്പീഡ് ഇന്‍റര്‍നെറ്റ്, ലാപ്ടോപ്/പി.സി./സ്മാര്‍ട്ട് ഫോണ്‍/ടാബ്ലറ്റ് ഏതെങ്കിലും ഉണ്ടെന്ന് ഉറപ്പ് വരുത്തുക. ചര്‍ച്ചയുടെ സമയത്ത് വെബ്ക്യാമും മൈക്കും ഉണ്ടാകുന്നത് സഹായകമായിരിക്കും. താത്പര്യമുള്ളവര്‍ 0471-3066675 എന്ന നമ്പറില്‍ ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്:  04713066675 അല്ലെങ്കില്‍ http://nidas.nish.ac.in/ എന്ന ലിങ്ക് സന്ദര്‍ശിക്കുക

 

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 3066666, 2596919
  • Fax: +91-471- 3066699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India