Menu
1. K-DISC, സാമൂഹിക നീതി വകുപ്പ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് & ഹീയറിംഗ് (NISH), കേരള സാമൂഹ്യ സുരക്ഷാമിഷന്‍ (KSSM) എന്നിവയുമായി സഹകരിച്ച് അംഗപരിമിതരായ യുവപ്രതിഭകളെ കണ്ടെത്തുന്നു. പ്രതിഭാധനരും, സര്‍ഗ്ഗശക്തിയുള്ളവരും, നൂതനമായ കണ്ടെത്തലുകള്‍ നടത്തിയിട്ടുള്ളവരും, വ്യത്യസ്തമായി ചിന്തിച്ച് പ്രവര്‍ത്തനങ്ങളിലൂടെ പുതിയ കണ്ടെത്തലുകള്‍ നടത്തുന്നവരുമായ 15 നു മേല്‍ 40 വയസ്സിന് താഴെ പ്രായമുള്ള 100 ഭിന്നശേഷിക്കാരെ കണ്ടെത്തി അവര്‍ക്ക് കൂടുതല്‍ അനുകൂലമായ സാഹചര്യങ്ങളും വിവിധ സഹായ സംവിധാനങ്ങളും ലഭ്യമാക്കി പ്രാപ്തരാക്കുക എന്നതാണ് ഈ പരിപാടിയുടെ ഉദ്ദേശ്യം. 
2. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 31, 2019
 

പ്രതിഭാ തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡങ്ങള്‍

 
3. കേരളത്തില്‍ വസിക്കുന്ന(Resident), 15 നും 40 നും മധ്യേ പ്രായമുള്ളവരും 40% ത്തിലോ അതിലധികമോ ഭിന്നശേഷിയുള്ളവരും, സവിശേഷമായ കഴിവുകള്‍, നൂതനമായ കണ്ടെത്തലുകള്‍ പ്രത്യേക പ്രതിഭയുള്ളവര്‍ തുടങ്ങിയവയുള്ളവരും ആയിരിക്കണം.
4. താഴെപ്പറയുന്ന അംഗപരിമിതിയുള്ളവര്‍ക്ക് അപേക്ഷിക്കാം
വിഭാഗം 1.             അന്ധത
കാഴ്ച്ചക്കുറവ്
 
വിഭാഗം 2.              ബധിരത
കേള്‍വിക്കുറവ്
സംസാരഭാഷ വൈകല്യം
 
വിഭാഗം 3.              കുഷ്ഠരോഗം ചികിത്സിച്ച് ഭേദമായവര്‍
ചലന വൈകല്യം
ഹ്രസ്വകായത്വം
ആസിഡ് ആക്രമണത്തിന് ഇരയായവര്‍
അരിവാള്‍രോഗം
ഹീമോഫീലിയ
തലസീമിയ
 
വിഭാഗം 4.              ബുദ്ധിപരമായ വൈകല്യം
ഓട്ടിസം
പഠനവൈകല്യം
മാനസികരോഗം
 
വിഭാഗം 5.              സെറിബ്രല്‍ പാല്‍സി
മസ്‌കുലര്‍ ഡിസ്‌ട്രോഫി
മള്‍ട്ടിപ്പി ള്‍ സ്‌ക്ലീറോസിസ്
 
വിഭാഗം 6.              ബഹുവൈകല്യം
പ്രതിഭാ/പ്രാഗത്ഭ്യ മേഖലകള്‍ 
 
5. താഴെപറഞ്ഞിരിക്കുന്ന മേഖലകളില്‍ ഏതെങ്കിലും 2 മേഖലകളില്‍ പ്രത്യേക പ്രാഗത്ഭ്യം ഉള്ളവര്‍ക്കാണ് ഈ പരിപാടിയില്‍ പങ്കെടുക്കാവുന്നത്.
 
a. STEM (സയന്‍സ്, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, മാത്സ്) 
b. വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ടവ (മൊബൈല്‍ ആപ്പുകളുടെ വികസനം തുടങ്ങിയവ) 
c. കരകൌശലം (പ്രത്യേകിച്ചും തദ്ദേശീയ വസ്തുക്കളും രീതികളും ഉപയോഗിച്ച് വികസിപ്പിച്ചവ) 
d. കലയും ചിത്രരചനയും
e. ഭക്ഷണം, ആരോഗ്യം. ജീവിതശൈലീ മേഖലകളിലെ നൂതനമായ ആശയങ്ങളോ പ്രവര്‍ത്തനങ്ങളോ
f. സംഗീതം (വോക്കല്‍, ഉപകരണ സംഗീതം, രചന) 
g. നൃത്തം 
h. ക്രിയാത്മക സാഹിത്യരചനകള്‍ 
i. വീഡിയോ ക്ലിപ്പുകള്‍ (മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് നിര്‍മ്മിച്ചത്) 
j. പുതിയതോ വ്യത്യസ്ഥമായതോ ആയ ആശയങ്ങള്‍ ബിസിനസ് മോഡല്‍ തുടങ്ങിയവ - (കാര്‍ഷികമേഖല, പ്രകൃതി വിഭവ പരിപാലനം, ജലസംരക്ഷണം, പരിസ്ഥിതി സംരക്ഷണം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളില്‍) 
 

സെലക്ഷന്‍ നടപടിക്രമം

6. അപേക്ഷകന്‍ നേരിട്ടോ, അപേക്ഷകന് വേണ്ടി രക്ഷിതാക്കള്‍, ലീഗല്‍ ഗാര്‍ഡിയന്‍സ്, അദ്ധ്യാപകര്‍, കെയര്‍ടേക്കര്‍മാര്‍ തുടങ്ങിയവര്‍ക്കോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
7. അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രമേ സമര്‍പ്പിക്കാന്‍ കഴിയുകയുള്ളൂ. താഴെപ്പറഞ്ഞിരിക്കുന്ന സ്ഥാപനങ്ങളുടെ വെബ് സൈറ്റുകള്‍ വഴി അപേക്ഷിക്കാവുന്നതാണ്. 
8. അപേക്ഷാഫാറത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ പ്രകാരം അപേക്ഷകള്‍ പൂര്‍ണ്ണമായി പൂരിപ്പിച്ച് സമര്‍പ്പിക്കേണ്ടതാണ്.
9. നേരിട്ട് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ പ്രയാസമുള്ളവര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴി സൌജന്യമായി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. 
10. തെറ്റായ വിവരങ്ങള്‍ നല്‍കുന്നവരെ അയോഗ്യരാക്കുകയും, തുടര്‍ഘട്ടങ്ങളില്‍ ഒഴിവാക്കുകയും ചെയ്യുന്നതാണ്.
11. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 31.
അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍
12. താഴെപ്പറഞ്ഞിരിക്കുന്ന രേഖകള്‍ അപേക്ഷപൂരിപ്പിക്കുന്നതിനു മുമ്പ് തയ്യാറാക്കിയിരിക്കേണ്ടതാണ്.
a. അപേക്ഷകന്റെ സ്‌കാന്‍  ചെയ്ത ഫോട്ടോ (10 MB യില്‍ കൂടാതെ)
b. അംഗപരിമിതിയുടെ തരവും ശതമാനവും തെളിയിക്കുന്ന അംഗപരിമിതി സര്‍ട്ടിഫിക്കറ്റിന്റെ    സ്‌കാന്‍ ചെയ്ത കോപ്പി (10 MB യില്‍ കൂടാതെ)
c. പ്രാഗത്ഭ്യം സാധൂകരിക്കുന്ന 2 രേഖകളുടെ സ്‌കാന്‍ ചെയ്ത കോപ്പി (സര്‍ട്ടിഫിക്കറ്റ്, ഫോട്ടോസ്, പത്രവാര്‍ത്തകള്‍, തുടങ്ങിയവ) (10 MB യില്‍ കൂടാതെ)
d. താങ്കളെക്കുറിച്ച് നേരിട്ടറിയാവുന്ന രണ്ട് വ്യക്തികളുടെ പേരും, മേല്‍വിലാസവും ഫോണ്‍ നമ്പരും (അധ്യാപകര്‍, പരിപാലകര്‍, പ്രിന്‍സിപ്പല്‍, ജനപ്രതിനിധികള്‍ ഡോക്ടര്‍മാര്‍ മുതലായവര്‍)
e. പ്രാഗത്ഭ്യവുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പുകള്‍ (10 MB യില്‍ കൂടാതെ)
13. അപേക്ഷ സമര്‍പ്പിക്കുന്നത് അപേക്ഷകനല്ലെങ്കില്‍ താഴെപ്പറഞ്ഞിരിക്കുന്ന രേഖകള്‍ കൂടി സമര്‍പ്പിക്കേണ്ടതാണ്
a. ഒപ്പിന്റെ സ്‌കാന്‍ ചെയ്ത കോപ്പി (10 MB യില്‍ കൂടാതെ)
b. അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡിന്റെ സ്‌കാന്‍ ചെയ്ത കോപ്പി (10 MB യില്‍ കൂടാതെ)
 

 സംസ്ഥാനതല പുനപരിശോധന, അവലോകന സംവിധാനങ്ങള്‍

 
14. സംസ്ഥാനതലത്തില്‍ പ്രതിഭാ സെര്‍ച്ചുമായി ബന്ധപ്പെട്ടുള്ള പരാതികള്‍, റിവ്യൂവുകള്‍ തുടങ്ങിയവയ്ക്കായി ഒരു സ്വതന്ത്ര പാനലിനെ K-DISC രൂപീകരിക്കുന്നതായിരിക്കും
15. സെലക്ഷന്‍ സംബന്ധിച്ച പരാതികള്‍, പുനപരിശോധനാ അപേക്ഷകള്‍, അപേക്ഷ ലഭിച്ച് 5 പ്രവര്‍ത്തി ദിവസത്തിനുള്ളില്‍ രേഖാമൂലം NISH സെക്രട്ടേറിയറ്റിന് നല്‍കേണ്ടതാണ്   
16. പരാതി സംബന്ധിച്ച്  സ്വതന്ത്രപാനല്‍ എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും
 

ഹെല്‍പ്പ് ലൈന്‍

 
17. പരിപാടിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിനായി  താഴെപ്പറയുന്ന ഹെല്‍പ്പ് ലൈന്‍ നമ്പരുമായി ബന്ധപ്പെടാവുന്നതാണ്. 
ഹെല്‍പ്പ് ലൈന്‍ നം. 1800 120 1001
 

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള സഹായങ്ങള്‍

 
18. തെരഞ്ഞെടുക്കപ്പെടുന്ന 100 ഓളം പേര്‍ക്കായി NISH 6 ദിവസം നീണ്ട് നില്‍ക്കുന്ന ഒരു നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നതായിരിക്കും.
19. ഇതില്‍ നിന്ന് നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്ന 20 ഓളം വരുന്ന അംഗപരിമിതരായ യുവപ്രതിഭകളെ തെരഞ്ഞെടുത്ത് 'Innovation By Youth with Disability' എന്ന പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതായിരിക്കും. 
20. ബാക്കിവരുന്ന 80 ഓളം പേരെ അവരുടെ പ്രതിഭയുടെയും മികവിന്റെയും അടിസ്ഥാനത്തില്‍ തുടര്‍ വൈദഗ്ദ്യ പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശവും (മെന്ററിംഗും) നല്കുന്നതായിരിക്കും.
 
 

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 3066666, 2596919
  • Fax: +91-471- 3066699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India