Menu

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് ഈ വരുന്ന മെയ് 25-ാം തീയതി നിഷ്-ല്‍ ഡിഗ്രി പ്രവേശനത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ഏകദിനപരിശീലനവും മാതൃകാപരീക്ഷയും സംഘടിപ്പിക്കുന്നു.

വിശദാംശങ്ങൾ ആംഗ്യഭാഷയിൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്ക് മാത്രമായി നിഷ് നടത്തിവരുന്ന ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ്, ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്സ് (ബി.എഫ്.എ), ബികോം ഡിഗ്രി കോഴ്സുകളിലേയ്ക്കുള്ളതാണ് ''ഡിഗ്രി അഡ്മിഷന്‍ കോംപീറ്റന്‍സി ടെസ്റ്റ്'' എന്ന് പേരിട്ടിരിക്കുന്ന ഈ പ്രവേശന പരീക്ഷ.
ഇംഗ്ലീഷ്, കണക്ക്, ലോജിക്കല്‍ എബിലിറ്റി എന്നിവയിലെ കാര്യക്ഷമത പരിശോധിക്കുകയാണ് ഈ പ്രവേശന പരീക്ഷയുടെ ലക്ഷ്യം. നിഷ് അദ്ധ്യാപകര്‍ നയിക്കുന്ന പരിശീലന പരിപാടി മുകളില്‍ പറഞ്ഞ ബിരുദ കോഴ്സുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷയെ നേരിടാന്‍ സഹായിക്കും.
പ്ലസ് ടു പാസ്സായ വിദ്യാര്‍ത്ഥികള്‍ക്കും ബധിര വിദ്യാലയങ്ങളിലെ അദ്ധ്യാപകര്‍ക്കും ഈ പരിശീലനത്തില്‍ പങ്കെടുക്കാവുന്നതാണ്. പരിമിതമായ സീറ്റുകളാണുള്ളത്. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കും, അവരുടെ മാതാപിതാക്കള്‍ക്കും, അദ്ധ്യാപകര്‍ക്കും മെയ് 24ന് മുന്‍പ് താഴെ പറയുന്ന ഫോമിലൂടെ അപേക്ഷിക്കാവുന്നതാണ്.

 

 

 

 

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India