Menu

നിഷ് സാമൂഹ്യ ക്ഷേമ വകുപ്പുമായി ചേര്‍ന്ന നടത്തുന്ന നിഡാസ് (നിഷ് ഓണ്‍ലൈന്‍ ഇന്‍ററാക്ടിവ് ഡിസബിലിറ്റി അവെയര്‍നെസ്സ് സെമിനാര്‍) എന്ന പദ്ധതിയുടെ ഭാഗമായി ശ്രവണ പരിമിതി ജനിതക കാരണങ്ങളും പരിപാലനവും എന്ന വിഷയത്തെക്കുറിച്ച് ഡോ.ശങ്കര്‍ വി.എച്ച്, അഡീഷണല്‍ പ്രൊഫസര്‍ & ജനറ്റിസ്റ്റ് കണ്‍സല്‍ട്ടന്‍റ്, എസ്.എ.ടി. ഹോസ്പിറ്റല്‍, 2018 മെയ് 19, ശനിയാഴ്ച രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.50 വരെ സംസാരിക്കുന്നു.

എല്ലാ ജില്ലകളിലെയും ഡി.സി.പി.യു. ഓഫീസുകളില്‍ വെബിനാര്‍ തത്സമയം പ്രക്ഷേപണം ചെയ്യുന്നതാണ്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് http://nidas.nish.ac.in/be-a-participant/ എന്ന ലിങ്കില്‍ രജിസ്ടര്‍ ചെയ്യാവുന്നതാണ്.

ഭിന്നശേഷിയുള്ള രക്ഷിതാക്കള്‍ക്കും  ഭിന്നശേഷിയുള്ളവരെ പരിചരിക്കുന്നവര്‍ക്കും വൈകല്യങ്ങള്‍, അനുബന്ധ പ്രശ്നങ്ങള്‍, ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങള്‍, അവര്‍ക്കുലഭിക്കേണ്ട ആനുകൂല്യങ്ങള്‍, എന്നിവയെ കുറിച്ച് വിശദമായ വിവരങ്ങള്‍ നല്കുന്ന ഈ വെബിനാര്‍ മുഴുവനായും മലയാളത്തിലായിരിക്കും നടത്തുക. എല്ലാവര്‍ക്കും ഈ വിഷയത്തിലുള്ള തങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കീനുള്ള അവസരം ഈ വെബിനാര്‍ നല്‍കുന്നതാണ്.

വ്യക്തിഗതമായി രജിസ്റ്റർ ചെയ്യുന്നവര്‍ ഹൈസ്പീഡ് ഇന്‍റര്‍നെറ്റ്, ലാപ്ടോപ്, പി.സി, സ്മാര്‍ട്ട് ഫോണ്‍ ടാബ്ലറ്റ് എന്നിവയുണ്ടെന്ന് ഉറപ്പ് വരുത്തുക. ചര്‍ച്ചയുടെ സമയത്ത് വെബ്ക്യാമും മൈക്കും ഉണ്ടാകുന്നത് സഹായകമായിരിക്കും. താത്പര്യമുള്ളവര്‍ക്ക് 0471-3066675 എന്ന നമ്പറില്‍ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത് നിഷില്‍ നേരിട്ട് വന്ന് പങ്കെടുക്കുകയും ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്  0471-306675 ല്‍ ബന്ധപ്പെടുക, അല്ലെങ്കില്‍ http://nidas.nish.ac.in/ എന്ന ലിങ്ക് സന്ദര്‍ശിക്കുക

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India