Menu

2005-ലെ വിവരാവകാശ നിയമ വ്യവസ്ഥകള്‍ പ്രകാരം താഴെപ്പറയുന്നവരെ വിവരാവകാശ ഓഫീസറും അപ്പലേറ്റ്‌ അഥോറിറ്റിയുമായി നിയോഗിച്ചിരിക്കുന്നു.

പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

:

മിസ്‌. സോജ ഒലിവര്‍ , അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍
ഫോണ്‍ : 0471-2944640

അപ്പലേറ്റ്‌ അഥോറിറ്റി

:

എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍
ഫോണ്‍: 0471-2944600

നിഷ്‌- ബൈലോ നിയമങ്ങളും ചട്ടങ്ങളും


1. നിര്‍വ്വചനം

ഈ നിയമങ്ങളിലും ചട്ടങ്ങളിലും `ആക്‌ട്‌' എന്നു പരാമര്‍ശിച്ചിരിക്കുന്നതിന്റെ അര്‍ത്ഥം, അതിന്‌ മറ്റ്‌ അര്‍ത്ഥങ്ങള്‍ ഉദ്ദേശിക്കാത്തപക്ഷം, ``1955-ലെ ട്രാവന്‍കൂര്‍- കൊച്ചിന്‍ ലിറ്റററി, സയന്റിഫിക്‌ ആന്റ്‌ ചാരിറ്റബിള്‍ സൊസൈറ്റീസ്‌ രജിസ്‌ട്രേഷന്‍ ആക്‌ട്‌ (1955- ലെ XII ആക്‌ട്‌)'' എന്നാകുന്നു.

ബൈലോ എന്നാല്‍ മെമ്മോറാണ്ഡം ഓഫ്‌ അസ്സോസ്സിയേഷനോടൊപ്പം രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നതും കാലാകാലങ്ങളില്‍ ഭേദഗതി ചെയ്യപ്പെടുന്നതുമായ നിയമാവലി ആകുന്നു. ചെയര്‍പേഴ്‌സണ്‍ എന്നത്‌ ഗവേണിങ്ങ്‌ കൗണ്‍സിലിന്റെ ചെയര്‍പേഴ്‌സണ്‍ ആകുന്നു.മെംബര്‍ സെക്രട്ടറി എന്നത്‌ ഗവേണിങ്ങ്‌ കൗണ്‍സിലിന്റെ സെക്രട്ടറിയാകുന്നു. ഇദ്ദേഹം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്‌ടര്‍ തന്നെ ആയിരിക്കണം. സെക്രട്ടറി എന്നാല്‍ പ്രോജക്‌ട്‌ ബോര്‍ഡിന്റെ മെംബര്‍ സെക്രട്ടറി ആകുന്നു. ഇദ്ദേഹം ഗവേണിങ്ങ്‌ കൗണ്‍സില്‍ നിയമിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡയറക്‌ടര്‍ തന്നെ ആയിരിക്കണം.പ്രോജക്‌ട്‌ ബോര്‍ഡ്‌ എന്നാല്‍ ബൈലോയുടെ സെക്ഷന്‍ 2-ബി യില്‍ പറഞ്ഞിരിക്കുന്ന നിഷ്‌- ന്റെ പ്രോജക്‌ട്‌ ബോര്‍ഡാകുന്നു. ഗവേണിങ്ങ്‌ കൗണ്‍സില്‍ എന്നാല്‍ ബൈലോയുടെ സെക്ഷന്‍ 2- ബി- യില്‍ പറഞ്ഞിരിക്കുന്ന വിധം നിയമിക്കപ്പെട്ട നിഷ്‌- ന്റെ ഗവേണിങ്ങ്‌ കൗണ്‍സിലാകുന്നു. ഗവണ്‍മെന്റ്‌ എന്നതു കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ കേരള സര്‍ക്കാര്‍ ആകുന്നു.ഇന്‍സ്റ്റിറ്റിയൂട്ട്‌ എന്നാല്‍ തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സ്‌പീച്ച്‌ ആന്റ്‌ ഹിയറിങ്ങ്‌ ആകുന്നു.മെമ്മോറാണ്‌ഡം എന്നത്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്റ്‌ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്ന നിയമാവലി ബൈലോ ആകുന്നു. ഭാരവാഹികള്‍ എന്നാല്‍ ഗവേണിങ്‌ഹ്‌ കൗണ്‍സിലിലെയും പ്രോജക്‌ട്‌ ബോര്‍ഡിലെയും അംഗങ്ങളാകുന്നു.ചെയര്‍മാന്‍ എന്നാല്‍ പ്രോജക്‌ട്‌ ബോര്‍ഡിന്റെ ചെയര്‍മാന്‍ ആകുന്നു.നിയമങ്ങളും ചട്ടങ്ങളും എന്നത്‌ മെമ്മോറാണ്‌ഡം ഓഫ്‌ അസ്സോസ്സിയേഷനോടൊപ്പം രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളതും കാലാകാലങ്ങളില്‍ സൊസൈറ്റി നടപ്പില്‍ വരുത്തുന്ന ഭേദഗതികളോടുകൂടിയതുമായ നിയമാവലിയാകുന്നു.സൊസൈറ്റി എന്നാല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ രൂപവല്‍ക്കരിച്ച സൊസൈറ്റി ആകുന്നു. വര്‍ഷം എന്നാല്‍ ഏപ്രില്‍ ഒന്നു മുതല്‍ മാര്‍ച്ച്‌ 31 വരെയുള്ള സാമ്പത്തികവര്‍ഷമാകുന്നു.

2. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഭരണാധികാരികള്‍

ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഭരണചുമതല താഴെ പറയുന്നവരില്‍ നിക്ഷിപ്‌തമായിരിക്കും.
(എ). ഗവേണിങ്ങ്‌ കൗണ്‍സില്‍
(ബി). പ്രോജക്‌ട്‌ ബോര്‍ഡ്‌
(സി). ഗവേണിങ്ങ്‌ കൗണ്‍സില്‍ കാലാകാലങ്ങളില്‍ നിയമിക്കുന്ന മറ്റ്‌ അധികാരികള്‍

  (എ). ഗവേണിങ്ങ്‌ കൗണ്‍സില്‍

i.  കൗണ്‍സില്‍ അംഗങ്ങള്‍

Sl.No.  
1 സാമൂഹികക്ഷേമ വകുപ്പുമന്ത്രി
കേരളസര്‍ക്കാര്‍ സെക്രട്ടറിയേറ്റ്‌,
തിരുവനന്തപുരം.
ചെയര്‍പേഴ്‌സണ്‍
2 വിദ്യാഭ്യാസവകുപ്പുമന്ത്രി
കേരളസര്‍ക്കാര്‍ സെക്രട്ടറിയേറ്റ്‌,
തിരുവനന്തപുരം.
സഹചെയര്‍പേഴ്‌സണ്‍
3 ചീഫ്‌ സെക്രട്ടറി
കേരള സര്‍ക്കാര്‍സെക്രട്ടറിയേറ്റ്‌,
തിരുവനന്തപുരം.
മെംബര്‍
4 പ്രിന്‍സിപ്പല്‍സെക്രട്ടറി(സാമൂഹികക്ഷേമം)
കേരളസര്‍ക്കാര്‍ സെക്രട്ടറിയേറ്റ്‌,
തിരുവനന്തപുരം
മെംബര്‍
5 പ്രിന്‍സിപ്പല്‍ സെക്രട്ടറി(ധനകാര്യം)
കേരളസര്‍ക്കാര്‍ സെക്രട്ടറിയേറ്റ്‌,
തിരുവനന്തപുരം
മെംബര്‍
6 സെക്രട്ടറി (പൊതുവിദ്യാഭ്യാസം)
കേരളസര്‍ക്കാര്‍ സെക്രട്ടറിയേറ്റ്‌,
തിരുവനന്തപുരം
മെംബര്‍
7 സെക്രട്ടറി ( ആരോഗ്യം)
കേരളസര്‍ക്കാര്‍ സെക്രട്ടറിയേറ്റ്‌ ,
തിരുവനന്തപുരം.
മെംബര്‍
8 സെക്രട്ടറി (ആസൂത്രണം)
കേരളസര്‍ക്കാര്‍ സെക്രട്ടറിയേറ്റ്‌,
തിരുവനന്തപുരം.
മെംബര്‍
9

ഡയറക്‌ടര്‍ (സോഷ്യല്‍ വെല്‍ഫെയര്‍)
സാമൂഹിക ക്ഷേമവകുപ്പ്‌ ,
വികാസ്‌ഭവന്‍ , തിരുവനന്തപുരം.

മെംബര്‍
10 ഡയറക്‌ടര്‍ ശ്രീ ചിത്തിരതിരുനാള്‍
ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ മെഡിക്കല്‍ സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി)
Medical College P.O
തിരുവനന്തപുരം
മെംബര്‍
11 പ്രിന്‍സിപ്പല്‍ മെഡിക്കല്‍കോളേജ്‌, തിരുവനന്തപുരം,
മെഡിക്കല്‍ കോളേജ്‌ പി. ഒ
തിരുവനന്തപുരം.
മെംബര്‍
12

ജില്ലാകളക്‌ടര്‍,
കളക്‌ടറേറ്റ്‌ കുടപ്പനക്കുന്ന്‌. പി. ഒ,
തിരുവനന്തപുരം

മെംബര്‍
13 സ്റ്റേറ്റ്‌ കമ്മീഷണര്‍ ഫോര്‍ ഡിസൈബിലിറ്റീസ്‌ ആന്റ്‌ എക്‌സ്‌ ഒഫിഷ്യോ സെക്രട്ടറി
കേരളസര്‍ക്കാര്‍ സെക്രട്ടറിയേറ്റ്‌
തിരുവനന്തപുരം
മെംബര്‍
14 ഡോ. കെ. എന്‍. പവിത്രന്‍,
രോഹിണി,
ചാവടിമുക്ക്‌,
ശ്രീകാര്യം, തിരുവന്തപുരം.
മെംബര്‍
15 എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍  മെംബര്‍ സെക്രട്ടറി

ii.  ഇന്‍സറ്റിറ്റിയൂട്ടിന്റെ താല്‍പര്യങ്ങള്‍ക്ക്‌ ആവശ്യമെന്ന്‌ തോന്നുന്ന പക്ഷം മറ്റു സ്ഥാപനങ്ങളുടെ പ്രതിനിധികളെയോ വ്യക്തികളെയോ കോ- ഓപ്‌റ്റ്‌ ചെയ്യുന്നതിന്‌ ഗവേണിങ്ങ്‌ കൗണ്‍സിലിന്‌ അധികാരമുണ്ടായിരിക്കും. എന്നാല്‍ ഇവര്‍ക്ക്‌ വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല.

iii.  ഗവേണിങ്ങ്‌ കൗണ്‍സില്‍ യോഗങ്ങള്‍ :

(എ).    ഗവേണിങ്ങ്‌ കൗണ്‍സില്‍ ആണ്ടില്‍ ഒരു തവണയെങ്കിലും യോഗം ചേരേണ്ടതാണ്‌. ഇതിനായി യോഗം ചേരുന്നതിന്‌ പതിനഞ്ച്‌ ദിവസം മുമ്പെങ്കിലും രേഖാമൂലം അറിയിപ്പു നല്‍കിയിരിക്കണം. ചെയര്‍പേഴ്‌സന്റെ അറിവോടും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചും നോട്ടീസ്‌ നല്‍കാനുള്ള ചുമതല ഗവേണിങ്ങ്‌ കൗണ്‍സിലിന്റെ മെംബര്‍ സെക്രട്ടറിയാകുന്നു.

(ബി).   ഗവേണിങ്ങ്‌ കൗണ്‍സിലിന്റെ വാര്‍ഷിക പൊതുയോഗങ്ങള്‍ താഴെപ്പറയുന്ന ആവശ്യങ്ങള്‍ക്കായി വിളിച്ചുചേര്‍ക്കാവുന്നതാണ്‌.

  1. വാര്‍ഷിക റിപ്പോര്‍ട്ട്‌ പരിഗണിക്കാന്‍
  2. മുന്‍വര്‍ഷത്തെ ഓഡിറ്റ്‌ ചെയ്‌ത കണക്കുകള്‍ പരിശോധിക്കാന്‍
  3. വരുംവര്‍ഷത്തേക്കുള്ള ബജറ്റ്‌ പ്രൊപ്പോസല്‍ ചര്‍ച്ചചെയ്യാന്‍
  4. ചെയര്‍ പേഴ്‌സണ്‍ അനുവദിക്കുന്ന മറ്റു വിഷയങ്ങള്‍ പരിഗണിക്കാന്‍.

(സി).   ആവശ്യമെന്ന്‌ തോന്നുന്ന പക്ഷം ചെയര്‍മാന്‌ അടിയന്തിര യോഗങ്ങളോ പ്രത്യേക യോഗങ്ങളോ വിളിച്ച്‌ കൂട്ടുകയോ അപ്രകാരം വിളിച്ച്‌ കൂട്ടാന്‍ മെംബര്‍ സെക്രട്ടറിയോടു നിര്‍ദ്ദേശിക്കുകയോ ചെയ്യാവുന്നതാണ്‌. ഇതിന്‌ യോഗം ചേരുന്നതിന്‌ 7 ദിവസം മുമ്പ്‌ അറിയിപ്പ്‌ നല്‍കിയിരിക്കണം.

iv.  ഗവേണിങ്ങ്‌ കൗണ്‍സില്‍ ചെയര്‍മാന്റെ അധികാരങ്ങളും കടമകളും

(എ).  ഗവേണിങ്ങ്‌ കൗണ്‍സിലിന്റെ എല്ലാ യോഗങ്ങളിലും അദ്ധ്യക്ഷം വഹിക്കുക.
(ബി).  ഗവേണിങ്ങ്‌ കൗണ്‍സിലിന്റെ മീറ്റിങ്ങുകള്‍ വിളിച്ചു കൂട്ടുകയോ അപ്രകാരം വിളിച്ചുകൂട്ടാന്‍ മെംബര്‍ സെക്രട്ടറിയോടു നിര്‍ദ്ദേശിക്കുകയോ ചെയ്യുക.
(സി).  പ്രാധാന്യമുള്ള ഏതെങ്കിലും വിഷയത്തില്‍ ചെയര്‍മാന്റെ വീക്ഷണങ്ങള്‍ പരിഗണിക്കുന്നതിന്‌ പ്രോജക്‌ട്‌ ബോര്‍ഡിനോട്‌ ആവശ്യപ്പെടുക.

v.  ഗവേണിങ്ങ്‌ കൗണ്‍സിലിന്റെ മെംബര്‍ സെക്രട്ടറിയുടെ അധികാരങ്ങളും കടമകളും

  1. ചെയര്‍മാന്റെ നിര്‍ദ്ദേശപ്രകാരം ഗവേണിങ്ങ്‌ കൗണ്‍സില്‍ യോഗങ്ങള്‍ വിളിച്ചുകൂട്ടൂക.
  2. മീറ്റിങ്ങുകളുടെ മിനിറ്റ്‌സ്‌ തയ്യാറാക്കി അംഗങ്ങള്‍ക്ക്‌ നല്‍കുക.
  3. ഗവേണിങ്ങ്‌ കൗണ്‍സില്‍ മുമ്പാകെ അവതരിപ്പിക്കുന്നതിന്‌ വാര്‍ഷിക റിപ്പോര്‍ട്ട്‌ തയ്യാറാക്കുകയും ഓഡിറ്റ്‌ചെയ്‌ത കണക്കുകള്‍ തയ്യാറാക്കി വയ്‌ക്കുകയും ചെയ്യുക.

 

  ബി. പ്രോജക്‌ട്‌ ബോര്‍ഡ്‌

i.  പരമാവധി ഏഴംഗങ്ങളുള്ള തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സമിതിയായിരിക്കണം പ്രോജക്‌ട്‌ ബോര്‍ഡ്‌.

  1. സാമൂഹിക ക്ഷേമ വകുപ്പ്‌ സെക്രട്ടറി - ചെയര്‍പേഴ്‌സണ്‍
  2. ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡയറക്‌ടര്‍ - സെക്രട്ടറി
  3. സാമൂഹികക്ഷേമ ഡയറക്‌ടര്‍- മെംബര്‍
  4. ഗവേണിങ്ങ്‌ കൗണ്‍സില്‍ നിന്നുള്ള 4 പ്രതിനിധികള്‍. അതില്‍ ഒന്ന്‌ ധനകാര്യ വകുപ്പില്‍ നിന്നുള്ള ഒരു പ്രതിനിധി ആയിരിക്കണം - മെംബര്‍

ii.  ഇന്‍സ്റ്റിറ്റിയൂട്ടിന്റെ താല്‍പര്യങ്ങള്‍ക്ക്‌ ആവശ്യമെന്ന്‌തോന്നുന്ന പക്ഷം പ്രോജക്‌ട്‌ ബോര്‍ഡ്‌ ചെയര്‍മാന്‌ ആരെ വേണമെങ്കിലും ഏതെങ്കിലും യോഗത്തിലേക്കു പ്രത്യേക ക്ഷണിതാവായി വിളിക്കാവുന്നതാണ്‌.

iii.  പ്രോജക്‌ട്‌ ബോര്‍ഡ്‌ യോഗങ്ങള്‍

എ.  സാധാരണ യോഗങ്ങള്‍: പ്രോജക്‌ട്‌ ബോര്‍ഡിന്റെ സാധാരണ യോഗങ്ങള്‍ മൂന്നുമാസത്തിലൊരിക്കല്‍ ചേരേണ്ടതാണ്‌.
ബി.   അടിയന്തിര യോഗങ്ങള്‍:
അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ചെയര്‍മാന്‌ നിര്‍ദ്ദിഷ്‌ട നോട്ടീസ്‌ കാലാവധി നല്‍കാതെ അടിയന്തിര യോഗങ്ങള്‍ വിളിക്കുകയോ, യോഗം വിളിച്ചുകൂട്ടാന്‍ സെക്ര്‌ട്ടറിയോടു നിര്‍ദ്ദേശിക്കുകയോ ചെയ്യാവുന്നതാണ്‌.

സി.  യോഗത്തിനുള്ള നോട്ടീസ്‌ :
ചെയര്‍മാന്റെ നിര്‍ദ്ദേശാനുസരണം ഏഴുദിവസത്തെ നോട്ടീസ്‌ നല്‍കി സെക്രട്ടറിക്ക്‌ സാധാരണ യോഗങ്ങള്‍ വിളിക്കാവുന്നതാണ്‌. അടിയന്തിര സാഹചര്യത്തില്‍ കുറഞ്ഞ കാലയളവില്‍ നോട്ടീസ്‌ നല്‍കാം.

ഡി.  യോഗത്തിനുള്ള അജണ്ട:
സാധാരണ യോഗങ്ങള്‍ക്കുള്ള അജണ്ട നോട്ടീസിനൊപ്പം അയയ്‌ക്കാവുന്നതാണ്‌. ആവശ്യമെന്ന്‌ തോന്നുന്നപക്ഷം, ചെയര്‍മാന്റെ അനുവാദത്തോടെ മറ്റുവിഷയങ്ങളും ഉള്‍ക്കൊള്ളുന്നതിനു തടസ്സമില്ല. എന്നാല്‍ അടിയന്തിര യോഗങ്ങള്‍ ചേരുമ്പോള്‍ അതിനു നിശ്ചയിച്ചിരിക്കുന്ന അജണ്ടയല്ലാതെ മറ്റു വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പാടുള്ളതല്ല.

iv.  പ്രോജക്‌ട്‌ ബോര്‍ഡ്‌ ചെയര്‍മാന്റെ അധികാരങ്ങളും ചുമതലകളും

(എ).  പ്രോജക്‌ട്‌ ബോര്‍ഡ്‌ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുക:
(ബി).  പ്രോജക്‌ട്‌ ബോര്‍ഡ്‌ മീറ്റിങ്ങുകള്‍ വിളിച്ചുകൂട്ടുകയോ, മീറ്റിങ്ങ്‌ വിളിച്ച്‌ കൂട്ടാന്‍ സെക്രട്ടറിയോടു നിര്‍ദ്ദേശിക്കുകയോ ചെയ്യുക.
(സി).  ഇന്‍സ്റ്റിറ്റിയൂട്ടിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിന്‌ അടിയന്തിര സാഹചര്യങ്ങളില്‍ യുക്തമായ തീരുമാനങ്ങളെടുക്കുകയും അടുത്ത പ്രോജക്‌ട്‌ ബോര്‍ഡ്‌ യോഗത്തില്‍ അവയക്ക്‌ അംഗീകാരം നേടുകയും ചെയ്യുക.

v.   പ്രോജക്‌ട്‌ ബോര്‍ഡ്‌ സെക്രട്ടറിയുടെ അധികാരങ്ങളും ചുമതലകളും:

  1. ചെയര്‍മാന്റെ നിര്‍ദ്ദേശാനുസരണം പ്രോജക്‌ട്‌ ബോര്‍ഡ്‌ യോഗങ്ങള്‍ വിളിച്ചുകൂട്ടുക.
  2. യോഗത്തിന്റെ മിനിറ്റ്‌സ്‌ തയ്യാറാക്കുകയും അടുത്തയോഗത്തില്‍ അവതരിപ്പിക്കുകയും ചെയ്യുക.
  3. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു ചെയര്‍മാനുമായി കൂടിയാലോചിച്ചും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരവും യുക്തമായ നടപടികള്‍ സ്വീകരിക്കുക.

3.  യോഗത്തിനാവശ്യമായ ക്വോറം

ഗവേണിങ്ങ്‌ കൗണ്‍സില്‍ യോഗത്തിന്‍ ഏഴും പ്രോജക്‌ട്‌ ബോര്‍ഡുയോഗത്തിന്‌ മൂന്നും ആണ്‌ ക്വോറം.

4.  ചെയര്‍ പേഴ്‌സന്റെയോ ചെയര്‍മാന്റെയോ അഭാവം

ഗവേണിങ്ങ്‌ കൗണ്‍സിലിന്റെയോ പ്രോജക്‌ട്‌ ബോര്‍ഡിന്റെയോ ചെയര്‍മാന്റെയോ അഭാവത്തില്‍ അദ്ദേഹത്തിന്റെ പ്രതിനിധിയുള്ളപക്ഷം ആ വ്യക്തിക്ക്‌ യോഗത്തില്‍ ആദ്ധ്യക്ഷം വഹിക്കാവുന്നതാണ്‌. പ്രതിനിധിയില്ലെന്നുണ്ടെങ്കില്‍ യോഗത്തില്‍ സംബന്ധിക്കുന്നവര്‍ തങ്ങളിലൊരാളെ യോഗാദ്ധ്യക്ഷനായി തിരഞ്ഞെടുക്കണം. എന്നാല്‍ ഡയറക്‌ടര്‍ നിയമനം സംബന്ധിച്ച തീരുമാനം ചെയര്‍പേഴ്‌സണ്‍ ആദ്ധ്യക്ഷം വഹിക്കുന്ന ഗവേണിങ്ങ്‌ കൗണ്‍സിലില്‍ മാത്രമേ എടുക്കാവൂ.

5.  കാലാവധി

ഏതെങ്കിലും ഉദ്യോഗം വഹിക്കുന്ന ആള്‍ ആ ഔദ്യോഗിക പദവിയുടെ പേരില്‍ ഗവേണിങ്ങ്‌ കൗണ്‍സില്‍ യ/ പ്രോജക്‌ട്‌ ബോര്‍ഡ്‌ അംഗമായതാണെങ്കില്‍ ആ വ്യക്തി പ്രസ്‌തുത ഔദ്യോഗിക ചുമതല ഒഴിയുന്നതോടെ ഗവേണിങ്ങ്‌ കൗണ്‍സില്‍/ പ്രോജക്‌ട്‌ അംഗമല്ലാതായിതീരും. ഗവേണിങ്ങ്‌ കൗണ്‍സില്‍/ പ്രോജക്‌ട്‌ ബോര്‍ഡ്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന തീയതി മുതല്‍മൂന്നു വര്‍ഷം ആ സമിതിയില്‍ തുടരുന്നതായിരിക്കും. അംഗങ്ങള്‍ പുനര്‍നിയമനത്തിന്‌ അര്‍ഹരാണ്‌.

6. മേല്‍വിലാസത്തിലെ മാറ്റം

ഗവേണിങ്ങ്‌ കൗണ്‍സിലിലെയോ പ്രോജക്‌ട്‌ ബോര്‍ഡിലെയോ അംഗത്തിന്റെ മേല്‍വിലാസത്തിസല്‍ മാറ്റംവരുകയാണെങ്കില്‍ അക്കാര്യം ഗവേണിങ്ങ്‌ കൗണ്‍സിലിന്റെ മെംബര്‍ സെക്രട്ടറിയെയോ പ്രോജക്‌ട്‌ ബോര്‍ഡിന്റെ സെക്രട്ടറിയെയോ രേഖാമൂലം അറിയിക്കേണ്ടതാണ്‌ ഇതില്‍ വീഴ്‌ച വരുത്തുന്നപക്ഷം പുതിയ വിലാസത്തില്‍ വിവരങ്ങള്‍ അറിയിക്കാതിരിക്കുന്നതിന്‌ മെംബര്‍ സെക്രട്ടറിക്കോ സെക്രട്ടറിക്കോ ഉത്തരവാദിത്വമുണ്ടായിരിക്കുന്നതല്ല.

7. അംഗത്വമൊഴിയലും അംഗത്വ മൊഴിവാക്കലും

എ .  ഗവേണിങ് കൗണ്‍സിലിലോ പ്രോജക്ട് ബോര്‍ഡിലോ അംഗമായ വ്യക്തി താഴെപ്പറയുന്ന സാഹചര്യങ്ങളില്‍ അംഗത്വത്തില്‍ നിന്നു ഒഴിവാക്കപ്പെടും :

  1. അദ്ദേഹം സ്വയം ആവശ്യപ്പെടുകയോ,
  2. അംഗത്വം രാജി വയ്ക്കുകയോ,
  3. ബുദ്ധിഭ്രമം ബാധിക്കുകയോ,
  4. നിസ്വനായിത്തീരുകയോ,
  5. അധാര്‍മ്മിക പ്രവര്‍ത്തിയുടെ പേരില്‍ ക്രിമിനല്‍ കേസില്‍ പ്രതിയാകുകയോ,
  6. ചെയര്‍ പേഴ്‌സന്റെയോ ചെയര്‍മാന്റെയോ മുന്‍കൂട്ടിയുള്ള അനുമതി കൂടാതെ തുടര്‍ച്ചയായി മൂന്നു മീറ്റിങ്ങുകളില്‍ പങ്കെടുക്കാതിരിക്കുകയോ , കാലാവധി അവസാനിക്കുകയോ ചെയ്താല്‍ അദ്ദേഹത്തിന് അംഗത്വം നഷ്ടപ്പെടും

ബി.  ഒരു ഗവേണിങ് കൗണ്‍സില്‍ അംഗത്തിനോ പ്രോജക്ട് ബോര്‍ഡ് അംഗത്തിനോ അംഗത്വമൊഴിയണമെന്നു തോന്നിയാല്‍ ചെയര്‍ പേഴ്‌സന്റെയോ പേരില്‍ അക്കാര്യം അറിയിച്ചുകൊണ്ടുള്ള കത്ത് അയച്ചുകൊടുക്കാവുന്നതാണ്. ചെയര്‍ പേഴ്‌സണോ ചെയര്‍മനോ ആവശ്യം അംഗീകരിക്കുന്ന തിയതി മുതല്‍ രാജി പ്രാബല്യത്തില്‍ വന്നതായി കണക്കാക്കും

സി .  അംഗത്വത്തില്‍ ഒഴിവു വന്നാല്‍: ഗവേണിങ് കൗണ്‍സിലിലോ പ്രോജക്ട് ബോര്‍ഡിലോ താത്കാലികമായുണ്ടാകുന്ന ഒഴിവിലേക്ക് പുതിയ ഒരംഗത്തെ നമ നിര്‍ദ്ദേശം ചെയ്യുകയോ നിയമിക്കുകയോ ചെയ്യാവുന്നതാണ്. നിയമനം നടത്തുകയോ നാമനിര്‍ദ്ദേശം ചെയ്യുകയോ ചെയ്യാന്‍ അധികാരപ്പെട്ട അധികാരി വേണം ഇപ്രകാരം നിയമനം നടത്തേണ്ടത്. ഇങ്ങനെ നിയമിക്കപ്പെടുന്നവര്‍ ഒഴിവുവരാന്‍ കാരണക്കാരനായ അംഗത്തിന്റെ അവശേഷിക്കുന്ന കാലയളവുവരെ ആ സ്ഥാനത്തു തുടരാവുന്നതാണ്.

8.  ഗവേണിങ്ങ്‌ കൗണ്‍സിലിന്റെ അധികാരങ്ങളും പ്രവര്‍ത്തനങ്ങളും ചുമതലകളും

ഗവേണിങ്ങ് കൗണ്‍സില്‍ താഴെ പറയുന്ന ചുമതലകള്‍ നിര്‍വഹിക്കേണ്ടതാണ്:

  1. സൊസൈറ്റിയുടെ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും സാക്ഷാത്കരിക്കുന്നതിനായി കാലാകാലങ്ങളില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ഉചിതമായ പരിഹാരനടപടികള്‍ സ്വീകരിക്കുകയും ചെയ്യുക.
  2. വാര്‍ഷിക ബജറ്റിലും സപ്ലിമെന്ററി ബജറ്റിലും ഉള്‍പ്പെടുത്തി ഗ്രാന്റ് ലഭിക്കുന്നതിനായി കൗണ്‍സിലിനു സമര്‍പ്പിക്കുന്ന പ്രൊപ്പോസലിലെ എല്ലാ വിഭാഗങ്ങളും പരിശോധിച്ച് അംഗീകരിക്കുന്ന കാര്യത്തില്‍ പൂര്‍ണ്ണ അധികാരം വിനിയോഗിക്കുക.
  3. സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തിക്കൊണ്ടുപോകുന്നതിനായി മനുഷ്യവിഭവശേഷി പദ്ധതി പ്രകാരം നിര്‍ദ്ദേശിക്കപ്പെട്ട തസ്തികകള്‍ ചെയര്‍പേഴ്‌സന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പ്രോജക്ട് ബോര്‍ഡില്‍ അവതരിപ്പിച്ച് അംഗീകാരം നേടുക.
  4. ചില അധികാരങ്ങളും പ്രവര്‍ത്തനങ്ങളും ചുമതലകളും സൊസൈറ്റിയിലെ ഏതെങ്കിലും ഒരു മെമ്പര്‍ക്ക് ഏല്പിച്ച് കൊടുക്കുക.
  5. കാലാകാലങ്ങളില്‍ ഗവേണിങ് കൗണ്‍സില്‍ അംഗങ്ങള്‍, സ്റ്റാഫ് എന്നിവരില്‍ നിന്ന് തിരഞ്ഞെടുക്കുന്ന അംഗങ്ങളെ ഉള്‍പ്പെടുത്തി ഉപസമിതികള്‍ രൂപവത്കരിക്കുകയും കൗണ്‍സിലിന് ഉചിതമെന്നു തോന്നുന്ന അധികാരങ്ങളും കടമകളും പ്രവര്‍ത്തനങ്ങളും അവയെ ഏല്പിക്കുകയും ചെയ്യുക.
  6. സൊസൈറ്റിക്കു താല്‍പര്യമുളള വിഷയങ്ങളില്‍ നടത്തപ്പെടുന്ന പഠനങ്ങള്‍ക്കും പ്രവര്ത്തൊനങ്ങള്‍ക്കും ഉചിതമായ വ്യവസ്ഥകള്‍ പ്രകാരം അവാര്‍ഡുകളോ മറ്റു വിധത്തിലുളള ധനസഹായമോ അനുവദിക്കുക.
  7. സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കാലാകാലങ്ങളില്‍ നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിക്കുകയോ പ്രസിദ്ധീകരണത്തിന് യുക്തമെന്ന് തോന്നുന്ന വിധത്തില്‍ ധനസഹായം നല്കുകയോ ചെയ്യുക.
  8. 5000/- രൂപയുല്‍ അധികം മൂല്യം വരുന്ന ഈടാക്കപ്പെടാനാവാത്ത നഷ്ടങ്ങള്‍, ഉപകരണങ്ങള്‍, പണം എന്നിവ താഴെപ്പറയുന്ന വ്യവസ്ഥകള്‍ക്കനുസൃതമായി എഴുതിത്തളളുക
    1. നഷ്ടം സംഭവിച്ചത് മോഷണം, വഞ്ചന, അവഗണന തുടങ്ങിയ കാരണങ്ങളാലായിരിക്കാന്‍ പാടില്ല.
    2. സൊസൈറ്റിയുടെ ഒരു ഉദ്യോഗസ്ഥന്റെ ഗുരുതരമായ വീഴ്ച കൊണ്ട് സംഭവിച്ച നഷ്ടമായിരിക്കരുത്.
  1. വിശദമായ വാര്‍ഷിക ബജറ്റ് എസ്റ്റിമേറ്റുകള്‍ അംഗീകരിക്കുക.
  2. സൊസൈറ്റിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കുക.

9.  പ്രോജക്‌ട്‌ ബോര്‍ഡിന്റ്‌ അധികാരങ്ങളും പ്രവര്‍ത്തനങ്ങളും

സൊസൈറ്റിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് മെമ്മോറാണ്ഡം ഓഫ് അസ്സോസിയേഷനും, അതില്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായും സര്‍ക്കാരിന്റെ പൊതുവായ നിര്‍ദ്ദേശങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായും ഭരണനിര്‍വ്വകഹണം നടത്തുന്നതിനുളള ചുമതല പ്രോജക്ട് ബോര്‍ഡിനാകുന്നു. താഴെപ്പറയുന്ന കാര്യങ്ങള്‍ നടത്തുന്നതിനാവശ്യമായ എല്ലാ അധികാരങ്ങളും പ്രോജക്ട്ബോര്‍ഡിന് ഉണ്ടായിരിക്കുന്നതാണ്.

  1. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യം സാക്ഷാത്‌കരിക്കുന്നതിനാവശ്യമായ വിശാലമായ നയരൂപവത്കരണം നടത്തുക.
  2. ബജറ്റ് എസ്റ്റിമേറ്റുകള്‍ പരിശോധിച്ച് അംഗീകരിക്കുക.
  3. ധനകാര്യ ബൈലോയില്‍ നിര്‍വ്വചിച്ചിരിക്കുന്ന പ്രകാരം ചെലവുകള്‍ക്ക് അംഗീകാരം നല്കുക.
  4. സൊസൈറ്റിയുടെ ഫണ്ട് പ്രവര്‍ത്തിപ്പിക്കുക.
  5. ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി ഫണ്ട് സ്വരൂപിക്കുക.
  6. ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുകയും റിക്രൂട്ട്മെന്റ് നടത്തി സ്റ്റാഫിനെ നിയമിക്കുന്നതുൾപ്പെടെയുളള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുക.
  7. 5000/- രൂപയിലധികം മൂല്യം വരുന്ന നികത്തപ്പെടാനാവാത്ത നഷ്ടം എഴുതിത്തളളുക.

10.  സ്റ്റാഫ്‌ നിയമനം

മെമ്പര്‍ സെക്രട്ടറിയെ, അതായതു ഇന്‍സ്റ്റിറ്റ്യുയൂട്ടിന്റെ ഡയറക്ടറെ നിയമിക്കേണ്ടത്

എ. ചെയര്‍പേഴ്‌സന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ഗവേണിങ് കൗണ്‍സിലാണ്‌. ഒരു മുഴുവന്‍ സമയ ഡയറക്ടറില്ലാത്ത സാഹചര്യത്തില്‍ ഗവേണിങ് കൗണ്‍സില്‍ ചെയര്‍ പേഴ്‌സന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വെച്ച് ഒരു ഓണറ്റി ഡയറക്ടറെയും ഒരു എക്സിക്യൂട്ടീവ് ഡയറക്ടറെയും നിയമിക്കണം.

ബി. എല്ലാ തസ്തികകളും സൃഷ്ടിക്കുന്നതിനുള്ള അധികാരം മനുഷ്യശേഷി സംബന്ധിച്ച് പ്രോജക്ട് ബോര്‍ഡ് സമര്‍പ്പിക്കുന്ന പ്ലാനിന്റെ അടിസ്ഥാനത്തില്‍ ചെയര്‍പേഴ്‌സന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ഗവേണിങ് കൗണ്‍സിലില്‍ നിക്ഷിപ്തമായിരിക്കുന്നു. എന്നാല്‍ താത്കാലിക ഒഴിവുകള്‍ സൃഷ്ടിക്കുന്നതിനുള്ള അധികാരം പ്രോജക്ട് ബോര്‍ഡിനാണ്.

സി. ഗവേണിങ് കൗണ്‍സില്‍ അംഗീകരിച്ച മനുഷ്യശേഷിയുടെ അടിസ്ഥാനത്തില്‍ മാത്രമേ പ്രോജക്ട് ബോര്‍ഡ് തിരഞ്ഞെടുപ്പും നിയമനവും നടത്താന്‍ പാടുള്ളു.

ഡി. ഇന്‍സ്റ്റിറ്റ്യുട്ടിന്റെ ഡയറക്ടറായിരിക്കും നിയമന ഉത്തരവുകള്‍ നല്‍കുക.

11. ചുമതലപ്പെടുത്തല്‍

എ)   ഇന്‍സ്റ്റിറ്റ്യുട്ടിന്റെ ഡയറക്ടറായ മെമ്പര്‍ സെക്രട്ടറിയായിരിക്കും ഇന്‍സ്റ്റിറ്റ്യുട്ട് നടത്തിപ്പിന്റെയും ഭരണത്തിന്റെയും ചുമതലക്കാരന്‍. ഇന്‍സ്റ്റിറ്റ്യുട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പ്രോജക്ട് ബോര്‍ഡ് കാലാകാലങ്ങളില്‍ ഏല്‍പ്പിക്കുന്ന ചുമതലകള്‍ ഡയറക്ടര്‍ ഏറ്റെടുത്തു നടപ്പാക്കേണ്ടതാണ്.

ബി)   പ്രത്യേക ആവശ്യങ്ങള്‍ക്കായി ഒന്നോ അതില്‍ കൂടുതലോ സമിതികളെയോ ഉപസമിതികളെയോ അവയ്ക്കാവശ്യമായ അധികാരങ്ങളോടെ പ്രോജക്ട് ബോര്‍ഡിന് നിയമിക്കാവുന്നതാണ്.

12.  ബൈലോ ഭേദഗതി

സര്‍ക്കാരിന്റെ അനുമതി മുന്‍കൂട്ടി വാങ്ങിക്കൊണ്ട് ഗവേണിങ് കൗണ്‍സിലിന് ബൈലോയിലെ ഏതെങ്കിലും ഭാഗമോ അതിന്റെ ഘടകങ്ങളോ മാറ്റുകയോ തിരുത്തുകയോ അസാധു വാക്കുകയോ പുതിയ നിയമങ്ങളുണ്ടാക്കുകയോ ചെയ്യാവുന്നതാണ്. ഈ നിയമങ്ങള്‍ അസാധുവാക്കുകയോ ഭേദഗതി ചെയ്യുകയോ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയോ ചെയ്യണമെന്നുണ്ടെങ്കില്‍ പ്രസ്തുത ആവശ്യത്തിനായി വിളിച്ചു ചേര്‍ത്ത ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ സന്നിഹിതരായ അംഗങ്ങള്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ റസലിയൂഷന്‍ പാസ്സാക്കുകയോ വാര്‍ഷിക ഗവേണിങ് കൗണ്‍സില്‍ കൂടി അംഗീകരിച്ചു സര്‍ക്കാരിന്റെ അനുമതി വാങ്ങുകയോ ചെയ്തിരിക്കണം. ഭേദഗതി വരുത്തുന്നതിന് മുന്‍പ് പ്രസ്തുത ഭേദഗതികള്‍ക്കു തിരുവനന്തപുരത്തെ ഇന്‍കം ടാക്‌സ് കമ്മീഷണറുടെ അംഗീകാരം നേടിയാല്‍ മാത്രമേ അവ സാധുവായി ഗണിക്കുകയുള്ളു.

13.  ഇന്‍സ്റ്റിറ്റ്യുട്ടിന്റെ മൂലധനം

എ.  ഇന്‍സ്റ്റിറ്റ്യുട്ടിന്റെ മൂലധനത്തില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുന്നു:

  1. കേന്ദ്ര സര്‍ക്കാരോ കേരള സര്‍ക്കാരോ അനുവദിക്കുന്ന ഗ്രാന്റുകളും കേന്ദ്ര - കേരള സര്‍ക്കാരുകളിലൂടെ ലഭ്യമാക്കപ്പെടുന്ന ഫണ്ടുകളും
  2. മറ്റു കേന്ദ്രങ്ങളില്‍ നിന്നും വ്യക്തികളില്‍നിന്നും സംഘടനകളില്‍ നിന്നും ലഭിക്കുന്ന സംഭാവനകള്‍.
  3. വസ്തുവകകളില്‍ നിന്നും ബാങ്ക് നിക്ഷേപത്തിന്മേലുള്ള പലിശയില്‍നിന്നുമുള്ള വരുമാനം.

ബി.  ഇന്‍സ്റ്റിറ്റ്യുട്ടിന്റെ ഫണ്ടുകള്‍ പ്രോജക്ട് ബോര്‍ഡ് നിശ്ചയപ്രകാരം ട്രഷറിയിലോ ബാങ്കിലോ നിക്ഷേപിക്കണം. ഇന്‍സ്റ്റിറ്റ്യുട്ടിനു ലഭിക്കുന്ന എല്ലാ ധനസഹായങ്ങളും ഇന്‍സ്റ്റിറ്റ്യുട്ടിന്റെ പേരില്‍ ട്രഷറിയിലോ ബാങ്കിലോ ആരംഭിച്ചിരിക്കുന്ന അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടതാണ്. പണം പിന്‍വലിക്കുന്നത് പ്രോജക്ട് ബോര്‍ഡ് അധികാരപ്പെടുത്തിയ രണ്ടുവ്യക്തികളുടെ ഒപ്പോടു കൂടിയ ചെക്ക് മുഖേനയായിരിക്കണം.
സി.  സെക്രട്ടറി കൂടിയായ ഡയറക്ടര്‍ ശരിയായ വിധത്തില്‍ കണക്കുകള്‍ സൂക്ഷിക്കേണ്ടതും ബൈലോയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന വിധത്തില്‍ ബാലന്‍സ് ഷീറ്റ് തയ്യാറാക്കേണ്ടതുമാണ്.

14.  കണക്കുകളുടെ ഓഡിറ്റ്‌

വാര്‍ഷിക ഓഡിറ്റ്‌ :
ഇന്‍സ്റ്റിറ്റ്യുട്ടിന്റെ വാര്‍ഷിക വരവ് ചെലവ് കണക്കുകള്‍ ഗവേണിങ് കൗണ്‍സില്‍ നിയമിച്ച ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്യേണ്ടതാണ്
ഓഡിറ്റ് റിപ്പോര്‍ട്ട് :
ഓരോ സാമ്പത്തിക വര്‍ഷവും അവസാനിച്ച് ആറു മാസത്തിനകം ഇന്‍സ്റ്റിറ്റ്യുട്ടിന്റെ തലേ വര്‍ഷത്തെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ ഗവേണിങ് കൗണ്‍സില്‍ മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്.

15.  ഇന്‍സ്റ്റിറ്റ്യുട്ടിന്റെ ആസ്തികളുടെ പ്രവര്‍ത്തന ക്രമം

ഇന്‍സ്റ്റിറ്റ്യുട്ടിന്റെ ബൈലോയിലെ 12 ( b ) വകുപ്പ് അനുശാസിക്കുന്നത് പ്രകാരം ഇന്‍സ്റ്റിറ്റ്യുട്ടിന്റെ ഫണ്ടുകളെല്ലാം ട്രഷറിയിലോ ബാങ്കിലോ ആണ് നിക്ഷേപിക്കേണ്ടത്. ഇതിനു താഴെപ്പറയുന്ന സ്വാതന്ത്രങ്ങള്‍ അനുവദിച്ചിരിക്കുന്നു.

  1. മെമ്മോറാണ്ടം ഓഫ് അസ്സോസിയേഷനില്‍ വിശദമാക്കിയിരിക്കുന്ന ലക്ഷ്യങ്ങള്‍ കൈവരിക്കാനാവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിനു ഉചിതമായ അഭ്യര്‍ത്ഥനകള്‍ പുറപ്പെടുവിക്കുകയും അപേക്ഷകള്‍ നല്‍കുകയും ചെയ്യുക, ഉപഹാരങ്ങളായോ സംഭാവനകളായോ ദാനമായോ മറ്റു വിധത്തിലോ പണമോ നിക്ഷേപങ്ങളോ സ്ഥാവര - ജംഗമ സ്വത്തുക്കളോ ശേഖരിക്കുക, ഇങ്ങനെ ദാനമോ സംഭാവനകളോ സഹായമോ നല്‍കുന്ന ഉപകര്‍ത്താകള്‍ക്കു ഉചിതമായ വിധത്തില്‍ അവകാശങ്ങളോ പരിഗണനകളോ നല്‍കുക.
  2. സൊസൈറ്റിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനും ആവശ്യമായ സ്ഥാവര ജംഗമ സ്വത്തുക്കളോ സൗകര്യങ്ങളോ താത്കാലികമായോ സ്ഥിരമായോ സ്വന്തമാക്കുന്നതിനാവശ്യമായ ധനം ശേഖരിക്കുകയോ വായ്‌പ്പാ എടുക്കുകയോ ചെയ്യുക.
  3. ഗവേണിങ് കൗണ്‍സിലിന്റെ രേഖാമൂലമായ അനുമതി വാങ്ങിക്കൊണ്ട്, സെക്യൂരിറ്റി നിക്ഷേപങ്ങളുടെ ഈടിന്മേലോ പണയത്തിന്മേലോ സൊസൈറ്റിയുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ ഒറ്റിയായി നല്‍കിയോ മറ്റേതെങ്കിലും വിധത്തിലോ പണം ശേഖരിക്കുക.
  4. സ്ഥാവര വസ്തുക്കള്‍ കൈമാറ്റം ചെയ്യാന്‍ ഗവേണിങ് കൗണ്‍സിലിന്റെ മുന്‍‌കൂര്‍ അനുമതി വാങ്ങിക്കൊണ്ട് സൊസൈറ്റിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിപുലീകരിക്കുന്നതിനായി സ്ഥാവരമോ ജംഗമമോ ആയ എല്ലാ വസ്തുക്കളുമോ ഏതെങ്കിലും വസ്തുവോ വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ പണയപ്പെടുത്തുകയോ വാടകയ്ക്ക് നല്‍കുകയോ ചെയ്തു കൊണ്ട് ഫണ്ട് സ്വരൂപിക്കുക.
  5. സൊസൈറ്റിക്ക് അഭിലഷണീയമെന്നു തോന്നുന്ന കാര്യങ്ങള്‍ ഏറ്റെടുക്കുന്നതിനും നടപ്പാക്കുന്നതിനും ആവശ്യമായ നീക്കുപോക്കുകള്‍ നടത്തുന്നതിനും അധികാരങ്ങളും അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കിക്കൊണ്ട് ഗവണ്മെന്റ് , മറ്റ്‌ അധികാരികള്‍ , മുനിസിപ്പാലിറ്റി , തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങിയവരുമായി കരാറുകളിലേര്‍പ്പെടുക.
  6. കൈമാറ്റം ചെയ്യപ്പെടാവുന്നതോ പരാധീനപ്പെടുത്താവുന്നതോ ആയ ചെക്കുകള്‍ , ഹുണ്ടികള്‍ , ഡ്രാഫ്റ്റുകള്‍ , സര്‍ട്ടിഫിക്കറ്റുകള്‍ , റിസീറ്റുകള്‍ , സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ , പ്രോമിസറി നോട്ടുകള്‍ , ബില്‍ ഓഫ് എക്‌സ്‌ചേഞ്ച് , അതുപോലുള്ള മറ്റു സെക്യൂരിറ്റികള്‍ തുടങ്ങിയവ വാങ്ങുകയോ സ്വീകരിക്കുകയോ , ഡിസ്‌കൗണ്ട് ചെയ്യുകയോ , നടത്തിക്കുകയോ അവയില്‍ ഒപ്പു രേഖപ്പെടുത്തുകയോ അവ നല്‍കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യുക.
  7. സൊസൈറ്റിയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ഏതെങ്കിലും ദാനമോ ട്രസ്റ്റ് ഫണ്ടോ സംഭാവനയോ സ്വീകരിക്കുകയോ ഏറ്റെടുക്കുകയോ അവ കൈകാര്യം ചെയ്യുകയോ ചെയ്യുക.
  8. സൊസൈറ്റിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഏതെങ്കിലും വ്യക്തിയെയോ വ്യക്തികളെയോ താത്കാലികമായോ സ്ഥിരമായോ നിയോഗിക്കുകയോ നിയമിക്കുകയോ ചെയ്യുകയും അവര്‍ സൊസൈറ്റിക്കു നല്‍കുന്ന സേവനങ്ങള്‍ക്കു പകരമായി അവര്‍ക്കു ശമ്പളം / വേതനം / ഓണറേറിയം / ഫീസ് / ഗ്രാറ്റുവിറ്റി / പ്രോവിഡന്റ് ഫണ്ട് / പെന്‍ഷന്‍ നല്‍കുകയും ചെയ്യുക.
  9. ശ്രവണ വൈകല്യ മേഖലയില്‍ ലഭ്യമായ വിദഗ്ദ്ധരെ കണ്ടെത്തി സാങ്കേതിക സേവനങ്ങളും കണ്‍സള്‍ട്ടന്‍സി സേവനങ്ങളും നല്‍കുകയോ ആവശ്യമെങ്കില്‍ പ്രതിഫലം നല്‍കുകയും ചെയ്യുക.
  10. സൊസൈറ്റിയിലെ ജീവനക്കാര്‍ക്ക് പ്രോവിഡന്റ് ഫണ്ട്, ഫാമിലി ബെനിഫിറ്റ് സ്‌കീം, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് , മറ്റു ആനുകൂല്യങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തുക.
  11. സൊസൈറ്റിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി ഉപഹാരങ്ങള്‍ , പുരസ്കാരങ്ങള്‍ , സ്‌കോളര്‍ഷിപ്പുകള്‍ , ഫെലോഷിപ്പുകള്‍ , സ്റ്റൈപ്പന്റുകള്‍ എന്നിവ ഏര്‍പ്പെടുത്തുകയും ചെയ്യുക.
  12. ഗ്രാന്റുകള്‍ , സംഭാവനകള്‍ മറ്റു തരത്തിലുള്ള സഹായങ്ങള്‍ എന്നിവ വാങ്ങുകയും സ്വീകരിക്കുകയും ചെയ്യുക.

16.  പ്രവര്‍ത്തനാവലോകനം

ഇന്‍സ്റ്റിറ്റ്യുട്ടിന്റെ പ്രവര്‍ത്തനങ്ങളും പുരോഗതിയും അവലോകനം ചെയ്യുന്നതിനും ഇന്‍സ്റ്റിറ്റ്യുട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് ഗവേണിങ് കൗണ്‍സിലിന് ഒന്നോ അതിലധികമോ ആളുകളെ നിയോഗിക്കാവുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടിന്‍ മേല്‍ നടപടി ആവശ്യമാണെന്നു തോന്നുന്ന പക്ഷം യുക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളാനും നടപടികള്‍ സ്വീകരിക്കാനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഗവേണിങ് കൗണ്‍സിലിന് അധികാരമുണ്ടായിരിക്കും. ഇത്തരം നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ഇന്‍സ്റ്റിറ്റ്യുട്ട് ബാധ്യസ്ഥമാണ്.

17.  ഗവേണിങ്ങ്‌ കൗണ്‍സിലിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

കാലാകാലങ്ങളില്‍ യുക്തമെന്ന് തോന്നുന്ന നിര്‍ദ്ദേശങ്ങള്‍ ഗവേണിങ് കൗണ്‍സില്‍ നല്‍കേണ്ടതും അവ പാലിക്കാന്‍ ഇന്‍സ്റ്റിറ്റ്യുട്ട് തയ്യാറാകേണ്ടതുമാകുന്നു.

18.  ഇന്‍സ്റ്റിറ്റ്യുട്ട് മതേതരവും പൊതുജനങ്ങള്‍ക്കുള്ളതുമാകണം

ട്രെയിനികളെയോ വിദ്യാര്‍ത്ഥികളെയോ പ്രവേശിപ്പിക്കുന്നതിനും സാങ്കേതിക - സാങ്കേതികേതര ജീവനക്കാരെയും അദ്ധ്യാപകരെയും നിയമിക്കുന്നതിനും മതവിശ്വാസത്തിന്റെയോ തൊഴിലിന്റെയോ ജാതി, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസത്തിന്റെയോ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ വയ്ക്കുകയോ പരീക്ഷകള്‍ നടത്തുകയോ ചെയ്യാന്‍ പാടില്ല. ലിംഗ വ്യത്യാസം കൂടാതെ ഏല്ലാവര്‍ക്കും ഒരേ പരിഗണന നല്‍കേണ്ടതാണ്.

19.  സംഭാവനകള്‍ക്ക്‌ വ്യവസ്ഥകള്‍ വെയ്‌ക്കാന്‍ പാടില്ല

സൊസൈറ്റിയുടെ ആദര്‍ശങ്ങള്‍ക്കും സത്തയ്ക്കും വിപരീതമായി ട്രെയിനികളെയോ തിരഞ്ഞെടുക്കുമ്പോഴോ സ്റ്റാഫിനെ നിയമിക്കുമ്പോഴോ ഏതെങ്കിലും തരത്തില്‍ മുന്‍ഗണന നല്കണമെന്നു നിബന്ധന വയ്ക്കുന്ന സംഭാവനകള്‍ സ്വീകരിക്കുന്നതല്ല. 

20.  ഭരണമേറ്റെടുക്കുന്നതിനു ഗവണ്‍മെന്റിനുള്ള അധികാരം

ഇന്‍സ്റ്റിറ്റ്യുട്ട് ശരിയായ വിധത്തിലല്ല പ്രവര്‍ത്തിക്കുന്നതെന്ന് ഉത്തമ ബോധ്യമുണ്ടാകുന്ന പക്ഷം സര്‍ക്കാരിന് അതിന്റെ ഭരണം ഏറ്റെടുക്കാവുന്നതും ഭരണ നിര്‍വ്വഹണത്തിനായി ഒരു അഡ്മിനിസ്ട്രേറ്ററിനെ നിയമിക്കാവുന്നതുമാണ്. അഡ്മിനിസ്ട്രേറ്റനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് നിലനില്‍ക്കുമ്പോള്‍ ബൈലോയിലെ 2.C റൂള്‍ പ്രകാരം നിയമിക്കപ്പെട്ട ഗവേണിങ് കൗണ്‍സിലിന്റെയും പ്രോജക്ട് ബോര്‍ഡിന്റെയും അധികാരങ്ങള്‍ സസ്‌പെന്റ് ചെയ്യപ്പെടും. ഈ കാലയളവില്‍ പ്രോജക്ട് ബോര്‍ഡിന്റെയും ഗവേണിങ് കൗണ്‍സിലിന്റെയും മറ്റു അധികാരികളുടെയും അധികാരവകാശങ്ങള്‍ അഡ്മിനിസ്ട്രേറ്ററില്‍ നിക്ഷിപ്തമായിരിക്കും.

21.  ബൈലോ ഭേദഗതി

i)  മെമ്മോറാണ്ടം ഭരണനിര്‍വ്വഹണത്തിനായി രൂപവത്കരിച്ചിരിക്കുന്ന നിയമങ്ങള്‍ക്കും വിരുദ്ധമാണെന്നു കണ്ടാല്‍, ഗവണ്മെന്റിന്റെ മുന്‍കൂട്ടിയുള്ള അനുമതിയോടെ, സൊസൈറ്റിയുടെ ഗവേണിങ് കൗണ്‍സിലിന് ബൈലോ ഭേദഗതി ചെയ്യുകയോ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയോ വകുപ്പുകള്‍ ഒഴിവാക്കുകയോ ചെയ്യാന്‍ അധികാരമുണ്ടായിരിക്കും.
ii)   മേല്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളുടെ സാമാന്യ തത്വങ്ങള്‍ക്കു വിരുദ്ധമാകാത്ത വിധത്തില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ക്കായി നിയമങ്ങള്‍ കൊണ്ടുവരാവുന്നതാണ്:-

    1. i. ബജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കുകയും അംഗീകരിക്കുകയും ചെയ്യുക, ചെലവുകള്‍ അനുവദിക്കുക, കരാറുകളില്‍ ഏര്‍പ്പെടുക, സൊസൈറ്റിയുടെ ഫണ്ട് ഉചിതമായി നിക്ഷേപിക്കുക, നിക്ഷേപങ്ങള്‍ വിറ്റഴിക്കുകയോ മാറ്റി നിക്ഷേപിക്കുകയോ ചെയ്യുക, അക്കൗണ്ട്സിനും ഓഡിറ്റിനും അനുമതി നല്‍കുക.
    2. ii. കാലാകാലങ്ങളില്‍ നിയോഗിക്കുന്ന കമ്മിറ്റികളുടെയും പാനലുകളുടെയും അധികാരങ്ങളും പ്രവര്‍ത്തനങ്ങളും നിശ്ചയിക്കുക.
    3. iii. ഓഫീസര്‍മാരുടെയും സ്റ്റാഫിന്റെയും നിയമനങ്ങള്‍ സംബന്ധിച്ച നടപടി ക്രമങ്ങളും നിയമന കാലാവധി, നിയമന വ്യവസ്ഥകള്‍, ശമ്പളം, അലവന്‍സ്, സേവനം, അച്ചടക്കം എന്നിവ സംബന്ധിച്ച വ്യവസ്ഥകളുമുണ്ടാക്കുക.

iii)   സ്കോളര്‍ഷിപ്പുകള്‍, ഫെലോഷിപ്പുകള്‍, ഡെപ്യുട്ടേഷന്‍, ഗ്രാന്റ് - ഇന്‍ - എയ്ഡ്, ഗവേഷണ പദ്ധതികള്‍, പ്രോജക്ടുകള്‍, സൊസൈറ്റിയുടെ ശരിയായ ഭരണനിര്‍വ്വഹണത്തിനും ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനാവശ്യമായ ചട്ടങ്ങള്‍ ആവിഷ്കരിക്കുക.
iv)   1955 - ലെ ട്രാവന്‍കൂര്‍ - കൊച്ചിന്‍ ലിറ്റററി, സയന്റിഫിക് ആന്റ് ചാരിറ്റബ്ള്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ടില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന ആവശ്യങ്ങളോ സമാനമായ മറ്റ് ആവശ്യങ്ങളോ നിറവേറ്റുന്നതിന് ബൈലോയില്‍ മാറ്റം വരുത്തുകയോ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയോ കുറവ് വരുത്തുകയോ വേണമെന്ന് ഗവേണിങ് കൗണ്‍സിലിന് ബോദ്ധ്യപ്പെടുന്ന പക്ഷം ഗവണ്മെന്റിന്റെ മുന്‍കൂര്‍ അനുമതി തേടിക്കൊണ്ട് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി സ്പെഷ്യല്‍ / ജനറല്‍ മീറ്റിങ് വിളിച്ചുകൂട്ടി, എഴുതി തയ്യാറാക്കിയതോ അച്ചടിച്ചതോ ആയ റിപ്പോര്‍ട്ട് അംഗങ്ങള്‍ക്ക് സര്‍ക്കുലേറ്റ് ചെയ്തു അംഗീകാരംവാങ്ങി ഭേദഗതികള്‍ വരുത്താവുന്നതാണ്. ഇതിനാവശ്യമായ പ്രൊപ്പോസലടങ്ങിയ റിപ്പോര്‍ട്ട് അംഗങ്ങള്‍ക്ക് നേരിട്ട് നല്‍കുകയോ രജിസ്റ്റേഡ് തപാലില്‍ അയച്ചുകൊടുക്കുകയോ ചെയ്ത ശേഷം അത് ജനറല്‍ മീറ്റിങ്ങില്‍ വോട്ടിനിടുകയും വോട്ടുചെയ്യാന്‍ അര്‍ഹതയുള്ള അംഗങ്ങളില്‍ ഹാജരാകുകയോ പ്രോക്സി മുഖേന അഭിപ്രായം അറിയിക്കുകയോ ചെയ്തവരില്‍ അഞ്ചില്‍ മൂന്നു അംഗങ്ങളില്‍ കുറയാത്തവരുടെ അംഗീകാരം നേടാത്ത പക്ഷം പ്രൊപ്പോസല്‍ അംഗീകരിക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നതല്ല.
v)   ഗവേണിങ് കൗണ്‍സിലിന്റെയോ പ്രോജക്ട് ബോര്‍ഡിന്റെയോ ഏതെങ്കിലും യോഗത്തില്‍ അഭിപ്രായ സമന്വയമുണ്ടാകാതെവന്നാല്‍ ഭൂരിപക്ഷാഭിപ്രായം അംഗീകരിക്കപ്പെടുന്നതാണ്. കോ - ഓപ്റ്റ് ചെയ്ത അംഗങ്ങള്‍ക്ക് വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല. ഗവേണിങ് കൗണ്‍സില്‍, പ്രോജക്ട് ബോര്‍ഡ് അംഗങ്ങള്‍ക്ക് ഏതു വിഷയത്തിലും ഓരോ വോട്ടാനുള്ളത്. ഏതു അംഗത്തെയു പോലെ ചെയര്‍ പേഴ്‌സണും ചെയര്‍മാനും ഒരു വോട്ടാണുള്ളതെങ്കിലും എപ്പോഴെങ്കിലും അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വോട്ടുകളുടെ എണ്ണം തുല്യമായി വരുന്ന പക്ഷം അവര്‍ക്കു കാസ്റ്റിങ് വോട്ട് അഥവാ രണ്ടാം വോട്ടിനു അവകാശമുണ്ടായിരിക്കും.

22.  ഗവേണിങ്ങ്‌ കൗണ്‍സിലിലെയും പ്രോജക്‌ട്‌ ബോര്‍ഡിലെയും അംഗങ്ങള്‍

  1. ഗവേണിങ് കൗണ്‍സിലിലെയും പ്രോജക്ട് ബോര്‍ഡിലെയും അംഗങ്ങളുടെ ഏറ്റവും പുതിയ മേല്‍വിലാസവും ഉദ്യോഗവും മറ്റും രേഖപ്പെടുത്തുന്ന ഒരു രജിസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യുട്ട് സൂക്ഷിക്കേണ്ടതാണ്.
  2. ആക്ടിലെ സെക്ഷന്‍ 7 ( 3 ) നിഷ്കര്‍ഷിക്കുന്ന പ്രകാരം ഗവേണിങ് കൗണ്‍സിലിന്റെയും പ്രോജക്ട് ബോര്‍ഡിന്റെയും വാര്‍ഷിക പൊതുയോഗങ്ങള്‍ നടന്നു പതിനാലു ദിവസത്തിനകം അവയിലെ അംഗങ്ങളുടെ ലിസ്റ്റ് തിരുവനന്തപുരത്തെ ജില്ലാ രജിസ്ട്രാര്‍ പക്കല്‍ ഫയല്‍ ചെയ്യേണ്ടതാണ്.
  3. ഗവേണിങ് കൗണ്‍സിലിലെയും പ്രോജക്ട് ബോര്‍ഡിലെയും എല്ലാ അംഗങ്ങള്‍ക്കും രേഖാമൂലമുള്ള നോട്ടീസ് നേരിട്ടോ സര്‍ട്ടിഫിക്കറ്റ് ഓഫ് പോസ്റ്റിങ്ങോട് കൂടിയ തപാലിലോ അയച്ചു കൊടുക്കേണ്ടതാണ്.
  4. ഗവേണിങ് കൗണ്‍സിലിലെയോ പ്രോജക്ട് ബോര്‍ഡിലെയോ ഏതെങ്കിലും അംഗത്തിന് ഏതെങ്കിലും മീറ്റിങ്ങിന്റെ നോട്ടീസ് ലഭിക്കാതെ വന്നതുകൊണ്ട് യോഗനടപടികള്‍ അസാധുവാകുന്നതല്ല.
  5. വിവിധ ഗണത്തില്‍ പെടുന്ന യോഗങ്ങള്‍ വിളിക്കുന്നതിന്‌ നല്‍കേണ്ട കുറഞ്ഞ നോട്ടീസ് കാലയളവ് എത്രയെന്നു 2 A (iii), 2 .B (iii ) എന്നീ ചട്ടങ്ങളില്‍ നിഷ്കര്‍ഷിച്ചിരിക്കുന്നതു പാലിക്കേണ്ടതാണ്. അതായതു ഗവേണിങ് കൗണ്‍സിലിന്റെ ജനറല്‍ മീറ്റിങ്ങിന് 15 ദിവസവും പ്രോജക്ട് ബോര്‍ഡ് മീറ്റിങ്ങിന് 7 ദിവസവും. എന്നാല്‍ അടിയന്തിര പ്രാധാന്യമുള്ള തീരുമാനങ്ങളെടുക്കേണ്ടി വന്നാല്‍ കുറഞ്ഞ നോട്ടീസ് സമയത്തിനുള്ളില്‍ യോഗം ചേരാവുന്നതാണ്.

23.   സര്‍ക്കുലര്‍ റെസല്യൂഷന്‍

അടിയന്തിര പ്രാധാന്യമുള്ള ഏതെങ്കിലും വിഷയമുണ്ടായിരിക്കുകയും പെട്ടെന്നൊരു പ്രോജക്ട് ബോര്‍ഡ് മീറ്റിങ് വിളിച്ചുകൂട്ടാനാവില്ലെന്നു ചെയര്‍മാനു ബോദ്ധ്യമാകുകയും ചെയ്യുന്ന പക്ഷം ആ വിഷയത്തിന് സര്‍ക്കുലറിലൂടെ അംഗീകാരം തേടാവുന്നതാണ്.

24.  ആദായവും സ്വത്തും

ഇന്‍സ്റ്റിറ്റ്യുട്ട് സമ്പാദിച്ച സ്വത്തും ആദായവും മെമ്മോറാണ്ടത്തില്‍ പറഞ്ഞിരിക്കുന്നതു പോലെ അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുവേണ്ടി വിനിയോഗിക്കാവുന്നതാണ്. എന്നാല്‍ ഇത് ഗ്രാന്റുകളും ചെലവുകളും സംബന്ധിച്ച് കേരള സര്‍ക്കാര്‍ കാലാകാലങ്ങളില്‍ ഏര്‍പ്പെടുത്തുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടായിരിക്കും.സൊസൈറ്റിയുടെ സ്വത്തിന്റെയും വരുമാനത്തിന്റെയും ഏതെങ്കിലും അംശം ലാഭവീതമായോ ബോണ്ടുകളായോ മറ്റു വിധത്തിലോ എപ്പോഴെങ്കിലും അംഗങ്ങളായിരുന്നവര്‍ക്കോ അംഗങ്ങളായി തുടരുന്നവര്‍ക്കോ അവരില്‍ ആര്‍ക്കെങ്കിലുമോ അല്ലെങ്കില്‍ അവരിലാരെങ്കിലും മുഖേനയോ അവകാശപ്പെടുന്നവര്‍ക്കു പ്രത്യക്ഷമായോ പരോക്ഷമായോ കൈമാറാവുന്നതല്ല. എന്നാല്‍ സദുദ്ദേശ്യത്തോടെ ഏതെങ്കിലും അംഗത്തിനോ അല്ലെങ്കില്‍ സ്ഥാപനത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥനോ അവര്‍ സ്ഥാപനത്തിന് നല്‍കിയ സേവനത്തിന്റെ പേരില്‍ ഓണറേറിയമായോ അവരുടെ സേവനത്തിനു പ്രതിഫലമെന്ന നിലയ്‌ക്കോ യാത്രാബത്ത , താമസച്ചിലവ് തുടങ്ങിയ ഇനത്തിലോ നല്‍കുന്നതിന് ഇത് തടസ്സമാകുന്നതല്ല.

  1. ഇന്‍സ്റ്റിറ്റ്യുട്ടിന്റെ പേരിലുള്ള എല്ലാ ഉടമ്പടികളും ഗവേണിങ് കൗണ്‍സില്‍ രൂപം നല്‍കിയിരിക്കുന്ന നിയമങ്ങള്‍ പ്രകാരം ഡയറക്ടര്‍ക്ക് നടത്താവുന്നതാണ്.
  2. ഇന്‍സ്റ്റിറ്റ്യുട്ട് നടത്തുന്നതോ ഇന്‍സ്റ്റിറ്റ്യുട്ടിന്റെ പേരിലുണ്ടാകുന്നതോ ആയ ഏതു കേസും നടത്തുന്നതിനുള്ള ചുമതല ഡയറക്ടര്‍ക്കായിരിക്കും.
  3. സൊസൈറ്റിയുടെ മെമ്മോറാണ്ടത്തില്‍ ഏതെങ്കിലും ഭേദഗതി വരുത്തുന്നത് രജിസ്‌ട്രേഷന്‍ ആക്ടിന്റെ വ്യവസ്ഥകള്‍ പ്രകാരമായിരിക്കണം.

25.  സൊസൈറ്റിയിലെ മാറ്റങ്ങള്‍

പരിഷ്കാരവും ലയനവും:

  1. ഏതെങ്കിലും കാരണവശാല്‍ ആക്ടിന്റെ സീമകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അതിന്റെ പ്രവര്‍ത്തന മേഖലയ്ക്ക് മാറ്റം വരുത്തുകയോ വിപുലീകരിക്കുകയോ ചുരുക്കുകയോ ചെയ്യുന്നതോ, അല്ലാത്തപക്ഷം സൊസൈറ്റി പൂര്‍ണ്ണമായോ ഭാഗികമായോ മറ്റു സൊസൈറ്റികളില്‍ ലയിപ്പിക്കുന്നതോ അഭിലഷണീയമാണെന്നു ഗവേണിങ് കൗണ്‍സിലിന് തോന്നുന്ന പക്ഷം അക്കാര്യം നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി കൗണ്‍സിലിന്റെ പ്രത്യേക പൊതുയോഗം വിളിച്ചുകൂട്ടി, എഴുതിത്തയ്യാറാക്കിയതോ അച്ചടിച്ചതോ ആയ റിപ്പോര്‍ട്ട് മുഖേന അംഗങ്ങളുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കേണ്ടതാണ്. എന്നാല്‍ സന്നിഹിതരാകുകയോ പ്രോക്സി മുഖേനയോ അഭിപ്രായം രേഖപ്പെടുത്തുന്നവരില്‍ അഞ്ചില്‍ മൂന്നു അംഗങ്ങളുടെയെങ്കിലും പിന്തുണ ലഭിക്കാത്ത തീരുമാനം സാധുവായി അംഗീകരിക്കപ്പെടുന്നതല്ല.
  2. സൊസൈറ്റി പിരിച്ചുവിടേണ്ട സാഹചര്യം സംജാതമാകുകയാണെങ്കില്‍ ആക്ടിലെ സെക്ഷന്‍ 23 , 24 , 25 നിഷ്കര്‍ഷിക്കുന്ന വിധത്തില്‍ അപ്രകാരം ചെയ്യാവുന്നതാണ്. എന്നിരുന്നാലും സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിക്കാതെ സൊസൈറ്റി പിരിച്ചുവിടാവുന്നതല്ല.
  3. സൊസൈറ്റിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ സൊസൈറ്റി പിരിച്ചുവിടുകയോ ചെയ്യുമ്പോള്‍ കടബാധ്യതകളെല്ലാം തീര്‍ത്തശേഷം ഏതെങ്കിലും വിധത്തില്‍ അവശേഷിക്കുന്ന സ്വത്തുവകകള്‍ അംഗങ്ങള്‍ക്ക് വീതിച്ചു നല്‍കുകയോ അവര്‍ക്കിടയില്‍ വിതരണം ചെയ്യുകയോ ചെയ്യാതെ ആക്ട് അനുശാസിക്കുന്ന വിധത്തില്‍ അവ കൈകാര്യം ചെയ്യേണ്ടതാണു. നാഷനല്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ് എന്ന ഈ സൊസൈറ്റിക്ക് ട്രാവന്‍കൂര്‍ - കൊച്ചിന്‍ ലിറ്റററി, സയന്റിഫിക് ആന്റ് ചാരിറ്റബ്ള്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ടിലെ വ്യവസ്ഥകളെല്ലാം തന്നെ ബാധകമായിരിക്കുന്നതാണ്.
ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാം - പ്രതിമാസ ഫീസ് നിരക്ക് (Rs)
ക്രമ നം ഫീസ് രൂപ
1 പൂര്‍ണ്ണ ഫീസ് 300
2 പകുതി ഫീസ് 150
3 വാരാന്ത്യ പരിപാടി 250
4 എ വി റ്റി 500

സേവന നിരക്കുകള്‍

 ഓഡിയോളോജി

സേവനങ്ങള്‍

BPL കാര്‍ക്ക്

സ്ലാബ് I

സ്ലാബ് II

സ്ലാബ് III

 

സ്ലാബ് IV

പ്രതിമാസ വരുമാനം 5,000 രൂ വരെ

പ്രതിമാസ വരുമാനം 5000 - 8,000-

പ്രതിമാസ വരുമാനം 8,000 രൂപയ്ക്കു മേല്‍

 

വിദേശിയര്‍ക്കു

രജിസ്‌ട്രേഷന്‍ ഫീസ്

 

50

 

50

50

50

100

OAE  സ്ക്രീനിങ്

-

30

50

100

200

OAE ഡയഗ്നോസ്റ്റിക്സ്

-

30

100

200

400

ടിംപ് & റിഫ്ലക്സസ്

 

-

 

30

100

200

400

BSERA

 

-

50

250

500

1000

ASSR

 

-

 

50

400

800

1600

PTA & സ്പീച്ച്

ഓഡിയോ മെട്രി

-

 

25

100

200

400

HAT (അനലോഗ്)

 

-

25

50

100

200

HAT(ഡിജിറ്റല്‍)

 

-

50

150

300

600

റീ പ്രോഗ് / ഫോളോ അപ് - മൂന്നു മാസങ്ങള്‍ക്കു ശേഷം

 

-

 

30

50

100

200

ALD ടെസ്റ്റിങ്

 

   

100

200

400

ഇയര്‍ മോള്‍ഡ് ഇമ്പ്രഷന്‍

100

100

100

100

200

ഫുള്‍ ഹാര്‍ഡ് മോള്‍ഡ് ( ഒരെണ്ണം )

125

150

150

150

300

സോഫ്റ്റ് മോള്‍ഡ് ( ഒരെണ്ണം )

 

300

300

300

300

600

ട്യൂബ് മാറ്റിവയ്ക്കല്‍ ( ഒരെണ്ണം )

(1 pcs)

10

10

10

10

20

സോഫ്റ്റ് സിലിക്കോണ്‍ സ്വിമ്മര്‍ ( രണ്ടെണ്ണം )

600

600

600

600

1200

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India