Menu

psychologyഓട്ടിസം, ബുദ്ധിമാദ്ധ്യം, പഠനവൈകല്യം, ADHD, വിക്ക്‌, സെറിബ്രല്‍ പാള്‍സി തുടങ്ങിയ വൈകല്യമുള്ളവര്‍ക്ക്‌ മനശാസ്‌ത്രപരമായ സഹായങ്ങള്‍ ചെയ്‌ത്‌കൊടുക്കുന്ന യൂണിറ്റാണ്‌ സൈക്കോളജി വകുപ്പ്‌. ശാസ്‌ത്രീയമായ വിശകലനങ്ങളിലൂടെ ഓരോരുത്തരുടെയും അവരുടെ കുടുംബത്തിന്‍റെയും കുറവുകളും പരാധീനതകളും മനസ്സിലാക്കി അവര്‍ക്കനുയോജ്യമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയാണ്‌ ഇവിടെ ചെയ്യുന്നത്‌. മനശാസ്‌ത്രപരമായ സമീപനങ്ങള്‍ ആവശ്യമായ മേഖലകള്‍ കണ്ടെത്തി സൈക്കോളജി വകുപ്പ്‌ സേവനം ലഭ്യമാക്കുന്നു. താഴെപ്പറയുന്ന സേവനങ്ങള്‍ ഇവിടെ നിന്നു ലഭിക്കുന്നതാണ്‌.

 1. ഡയഗ്നോസ്റ്റിക്‌ സേവനങ്ങള്‍
 2. മാനേജ്‌മെന്റും ചികിത്സാസേവനങ്ങളും
 3. വിദ്യാഭ്യാസം
 4. ഗവേഷണം

ഡയഗ്നോസ്റ്റിക്‌ സേവനങ്ങള്‍:
മനശാസ്‌ത്രപരമായ പരീക്ഷണങ്ങളുടെയും വസ്‌തുനിഷ്‌ഠമായ വിശകലനങ്ങളുടെയും അടിസ്ഥാനത്തിലാണ്‌ പരാധീനതകള്‍ മനസ്സിലാക്കുന്നതും അവയുടെ സ്വഭാവം ഉറപ്പാക്കുന്നതും. സേവനങ്ങള്‍ പ്രാഥമികമായും ശ്രവണ സംസാരവൈകല്യങ്ങളുള്ളവര്‍ക്കുവേണ്ടി ആയതിനാല്‍ പെര്‍ഫോമന്‍സ്‌ ടെസ്റ്റാണ്‌ അഭികാമ്യം. ഇതിനായി നടത്തപ്പെടുന്ന ടെസ്റ്റുകള്‍ താഴെപ്പറയുന്നു.
(എ) ഡെവലപ്‌മെന്റല്‍ ടെസ്റ്റുകള്‍:

 1. ഡെവലപ്‌മെന്റല്‍ സ്‌ക്രീനിങ്ങ്‌ ടെസ്റ്റ്‌ (DST)
 2. വൈന്‍ലന്‍ഡ്‌ സോഷ്യല്‍ മെച്ഛ്യൂരിറ്റി സ്‌കെയ്‌ല്‍സ്‌ (VSMS)
 3. വൈന്‍ലന്‍ഡ്‌ അഡാപ്‌റ്റീവ്‌ ബിഹേവിയര്‍ സ്‌കെയ്‌ല്‍ (VABS)

(ബി) ഇന്റലിജന്‍സ്‌ ടെസ്റ്റുകള്‍

 1. സെഗ്വിന്‍ ഹോം ബോര്‍ഡ്‌ ടെസ്‌റ്റ്‌
 2. ഡ്രോ-എ-മാന്‍ ടെസ്റ്റ്‌
 3. റാവല്‍സ്‌ എജ്യൂക്കേഷനല്‍ (ഇന്ത്യന്‍രീതി)
 4. സ്റ്റാന്‍ഡേര്‍ഡ്‌ പ്രോഗ്രസ്സീവ്‌ മാട്രിസ്സസ്‌ (ഇന്ത്യന്‍രീതി)
 5. ഇന്ത്യക്കാരായ കുട്ടികള്‍ക്കുള്ള മാലിന്‍സ്‌ ഇന്റലിജെന്‍സ്‌ സ്‌കെയ്‌ല്‍ (MISIC)
 6. ബൈനെറ്റ്‌- കാമത്ത്‌ ടെസ്റ്റ്‌ ഓഫ്‌ ഇന്റലിജന്‍സ്‌
 7. ഇന്ത്യക്കാരായ കുട്ടികള്‍ക്കുള്ള വെഷ്‌ലര്‍ ഇന്റലിജെന്‍സ്‌ സ്‌കെയ്‌ല്‍ 4-ാം പതിപ്പ്‌.
 8. ബുദ്ധിശക്തി അളക്കാനുള്ള ഭാട്ടിയാസ്‌ ബാറ്ററി ഓഫ്‌ പെര്‍ഫോമന്‍സ്‌ ടെസ്റ്റ്‌
 9. വെഷലര്‍ അഡല്‍ട്ട്‌ പെര്‍ഫോമന്‍സ്‌ ഇന്റലിജെന്‍സ്‌ സ്‌കെയില്‍- ഇന്ത്യന്‍ പതിപ്പ്‌ (WAPIS-PR)
 10. വെഷ്‌ലര്‍ നോണ്‍- വെര്‍ബല്‍ സ്‌കെയില്‍ ഓഫ്‌ എബിലിറ്റീസ്‌.

(സി) ശിക്ഷണം(ലേണിങ്ങ്‌)

 1. ബെന്‍ഡര്‍ ജസ്റ്റാള്‍ട്ട്‌ ടെസ്റ്റ്‌ (BGT)
 2. നിംഹാന്‍സ്‌ ഇന്‍ഡക്‌സ്‌ ഫോര്‍ സ്‌പെസിഫിക്‌ ലേണിങ്ങ്‌ എബിലിറ്റീസ്‌
 3. ബെന്റണ്‍ വിഷ്വല്‍ റീട്ടെന്‍ഷന്‍ ടെസ്റ്റ്‌ (BVRT)
 4. ഡിസ്‌ലെക്‌സിയ സ്‌ക്രീനിങ്ങ്‌ ടെസ്‌റ്റ്‌ ജൂനിയര്‍ (ഇന്ത്യന്‍ രീതി)
 5. കോഗ്നിറ്റീവ്‌ അസ്സസ്‌മെന്റ്‌ സിസ്റ്റം
 6. PREP: PASS റീഡിങ്ങ്‌ അസ്സസ്‌മെന്റ്‌ പ്രോഗ്രാം
 7. കോജന്റ്‌- കോഗ്നിറ്റീവ്‌ എന്‍ഹാന്‍സ്‌മെന്റ്‌ ട്രെയ്‌നിങ്ങ്‌

(ഡി) വ്യക്തിത്വപരിശോധന

 1. ചിത്രഡ്രന്‍സ്‌ അപ്പര്‍സ്‌പെഷല്‍ ടെസ്റ്റ്‌ (CAT)
 2. മോഡ്‌സിലി പേഴ്‌സണാലിറ്റി ഇന്‍വെന്റി (MPI)
 3. മെഡിക്കോ- സൈക്കോളജിക്കല്‍ ക്വസ്റ്റ്യനെയര്‍ (MPQ)

(ഇ) ന്യൂറോ സൈക്കോളജിക്കല്‍ ടെസ്റ്റ്‌

 1. ചൈല്‍ഡ്‌ ന്യൂറോ സൈക്കോളജിക്കല്‍ ക്വസ്റ്റ്യനെയര്‍
 2. PGI ബാറ്ററി ഓഫ്‌ ബ്രെയ്‌ന്‍ ഡിസ്‌ഫങ്ങ്‌ഷന്‍ (PGI-BBD)
 3. ഡയഗ്നോസ്റ്റിക്‌ ടെസ്റ്റ്‌
 4. കോണേഴ്‌സ്‌ റേറ്റിങ്ങ്‌ സ്‌കെയ്‌ല്‍ ( 3-ാം പതിപ്പ്‌)
 5. ചൈല്‍ഡ്‌ ഹുഡ്‌ ഓട്ടിസം റേറ്റിങ്ങ്‌ സ്‌കെയ്‌ല്‍- 2-ാം പതിപ്പ്‌
 6. വാന്‍ഡര്‍ബില്‍റ്റ്‌ ADHD ഡയഗ്നോസ്റ്റിക്‌ പേരന്റ്‌ റേറ്റിങ്ങ്‌ സ്‌കെയ്‌ല്‍ ബെക്ക്‌
 7. ബെക്കസ്‌ ഡിപ്രഷന്‍ ഇന്‍വെന്ററി
 8. പേരന്റിങ്ങ്‌ സ്‌ട്രെസ്‌ ഇന്‍ഡക്‌സ്‌

മാനേജ്‌മെന്റ്‌ ആന്റ്‌ തെറാപ്യൂട്ടിക്‌ സര്‍വ്വീസസ്‌
പ്രശ്‌നം ഒരിക്കല്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍ അതിന്‍റെ സ്വഭാവത്തിനും വ്യാപ്‌തിക്കും സന്ദര്‍ഭത്തിനുമനുസരിച്ച്‌ തയ്യാറാക്കപ്പെട്ടിട്ടുള്ള സേവനങ്ങള്‍ നല്‍കുന്നതാണ്‌.

തെറാപ്പി വിഭാഗങ്ങള്‍

 1. മനശാസ്‌ത്രപരമായ കൗണ്‍സിലിങ്ങ്‌
 2. വ്യക്തിപരമായി തെറാപ്പി
 3. ഗ്രൂപ്പ്‌ തെറാപ്പി
 4. കുടുംബത്തിനുള്ള തെറാപ്പി
 5. റിലാക്‌സേഷന്‍ തെറാപ്പി
  1.   ഗൈഡഡ്‌ സൊമാറ്റോ- സൈക്കിക്ക്‌ റിലാക്‌സേഷന്‍ (GSPR)
  2. പ്രോഗ്രസ്സീന്‌ മസ്‌കുലര്‍ റിലാക്‌സേഷന്‍

ബന്ധപ്പെട്ട മേഖലകളില്‍നിന്നും രക്ഷാകര്‍ത്താക്കളില്‍ നിന്നുമുള്ളവര്‍ക്കുവേണ്ടി പരിപാടികള്‍ നടത്തുന്നതിനുള്ള റിസോഴ്‌സ്‌ പേഴ്‌സണായി സൈക്കോളജിസ്റ്റുകല്‍ പ്രവര്‍ത്തിക്കുന്നു.

(എ) സ്ഥാപനത്തിനുള്ളില്‍

 1. ബുദ്ധിമാദ്ധ്യമുള്ള കുട്ടികള്‍ക്കൊപ്പം അവരുടെ മാതാപിതാക്കള്‍ക്കുമുള്ള ശില്‌പശാല
 2. CRE പ്രോഗ്രാം
 3. പഠനവൈകല്യമുള്ള കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും കൂടിയുള്ള ശില്പശാല
 4. ഓട്ടിസം സ്പെക്ട്രം ബാധിച്ച കുട്ടികളുടെ മാതാപിതാക്കള്‍ക്കുവേണ്ടിയുള്ള ബോധവത്ക്കരണ പരിപാടി

(ബി) സ്ഥാപനത്തിനും പുറത്ത്‌

 1. സെന്റ്‌ മാര്‍ത്താസ്‌ സ്‌പെഷ്യല്‍ സ്‌കൂള്‍ കഴക്കൂട്ടം, തിരുവനന്തപുരം
 2. ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസ്സിയേഷന്‍, എറണാകുളം, സംഘടിപ്പിച്ച ക്യാമ്പ്‌

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

 • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
  തിരുവനന്തപുരം 695 017
 • സൈറ്റ്‌: www.nish.ac.inISO-logo-small
 • ഇ-മെയില്‍: nishinfo@nish.ac.in
 • ഫോണ്‍:  +91-471- 2944666, 2596919
 • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India