Menu

ear-mould1ഉപയോക്താക്കളുടെ പാകമനുസരിച്ച്‌ ശ്രവണസഹായി (Hearing Aid) ഘടിപ്പിക്കുന്നതിനുള്ള മോള്‍ഡുകള്‍ അര്‍പ്പണബോധത്തോടെയും അതീവ ശ്രദ്ധയോടെയും നിര്‍മ്മിക്കുന്ന വിഭാഗമാണ്‌ നിഷ്‌-ലെ ഓഡിയോളജി ആന്റ്‌ സ്‌പീച്ച്‌ ലാങ്‌ഗ്വിജ്‌ പത്തോളജി വകുപ്പിനുകീഴിലുള്ള ഇയര്‍മോള്‍ഡ്‌ ലബോറട്ടറി. ഓരോ വ്യക്തിയുടെയും കാതുകള്‍ക്കനുസരിച്ച്‌ ഹിയറിങ്ങ്‌ എയ്‌ഡിനെ കാതുമായി ഉറപ്പിച്ചുനിര്‍ത്താന്‍ സഹായിക്കുന്ന കപ്ലിങ്ങാണ്‌ ഇയര്‍മോള്‍ഡ്‌. പ്രത്യേകതരം പദാര്‍ത്ഥങ്ങളും ഉപകരണങ്ങളുമുപയോഗിച്ച്‌ ഇയര്‍മോള്‍ഡുണ്ടാക്കുന്നത്‌ വിദഗ്‌ദ്ധനായ ടെക്‌നീഷ്യനാണ്‌. രോഗിയുടെ ശ്രോത്രരൂപരേഖയും ഉപയോഗവും കണക്കിലെടുത്ത്‌ വ്യത്യസ്‌ത രീതിയിലുള്ളതും മൃദുവും ദൃഢവുമായ ചട്ടക്കൂട്‌, ടിപ്പ്‌ എന്നിവ നിര്‍മ്മിക്കുന്നു. സാധാരണഗതിയില്‍ ഇയര്‍മോള്‍ഡിന്റെ മുദ്രയെടുത്ത്‌ ഒരാഴ്‌ച കഴിയുമ്പോഴേക്കും ഉപകരണം നിര്‍മ്മിച്ചു നല്‍കുന്നതാണ്‌. ഇയര്‍മോള്‍ഡ്‌ സംബന്ധിച്ച ഏതന്വേഷണത്തിനും താഴെപ്പറയുന്ന ടെക്‌നീഷ്യനെ ബന്ധപ്പെടുന്നതാണ്‌.

ശ്രീ ധര്‍മ്മകുമാര്‍
ഇയര്‍മോള്‍ഡ്‌ ടെക്‌നീഷ്യന്‍
നാ.ഇ.സ്‌പീച്ച്‌&ഹിയറിങ്ങ്‌
നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ
തിരുവനന്തപുരം 695017
ഫോണ്‍:+91 471 2944613

 

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India