പ്രൊഫ. കെ.ജി.സതീഷ്കുമാര്‍ ഡയറക്ടര്‍, സെന്റര്‍ ഫോര്‍ അസ്സിസ്റ്റീവ് ടെക്നോളജി ആന്റ് ഇന്നൊവേഷന്
|
This email address is being protected from spambots. You need JavaScript enabled to view it.This email address is being protected from spambots. You need JavaScript enabled to view it. 0471 2944604
|
 വ്യവസായികോല്പാദനം ( 8 വര്‍ഷം ), വ്യവസായ വികസനം ( 10 വര്‍ഷം ), കണ്‍സള്‍ട്ടിങ് ( 7 വര്‍ഷം ), ആദ്ധ്യാപനവും ഗവേഷണവും ( 8 വര്‍ഷം ) എന്നിങ്ങനെ വിവിധ മേഖലകളിലായി 33 വര്‍ഷത്തെ വിപുലമായ പരിചയം സിദ്ധിച്ച പ്രതിഭയാണ് പ്രൊഫ.കെ.ജി സതീഷ്കുമാര്‍. ഇന്നോവേഷന്‍ മാനേജ്മെന്റിലാണ് അദ്ദേഹം പി.എച്ച്.ഡി. നേടിയത്. ടെക്നോപാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കിയ ടീമില്‍ അംഗമായിരുന്ന അദ്ദേഹം 1997 മുതല്‍ 2000 വരെ അതിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായിരുന്നു. 1988 ല്‍ കേരളത്തിന്റെ പ്രഥമ ഐ റ്റി നയം രൂപപ്പെടുത്തിയ ടീമിന്റെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു. ഇന്ത്യക്ക് അകത്തും പുറത്തുമായി അനേകം പദ്ധതികളുടെ കണ്‍സള്‍ട്ടന്റായിരുന്നു. അടുത്തകാലം വരെ തിരുവനന്തപുരത്തെ ഏഷ്യന്‍ സ്കൂള്‍ ഓഫ് ബിസിനസ്സിലെ അക്കാദമിക്സ് വിഭാഗത്തിന്റെ ഡീനും പ്രൊഫസ്സറുമായിരുന്നു അദ്ദേഹം.ഒട്ടേറെ സ്ഥാപനങ്ങളുടെയും പ്രൊഫഷനല്‍ സമിതികളുടെയും ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായിരുന്നു. IEEE യുടെ സജീവ അംഗമായ സതീഷ് കുമാര്‍ രണ്ടു വര്‍ഷകാലം അതിന്റെ ദേശിയ സെക്രട്ടറിയായിരുന്നു. സാങ്കേതിക വിദ്യ, നൂതനാശയങ്ങള്‍ കണ്ടെത്തല്‍, ഉത്പന്ന വികസനം, തന്ത്രങ്ങള്‍ മെനയല്‍ എന്നിവയില്‍ സവിശേഷ താത്പര്യമുണ്ട്. നിഷ് ലെ സെന്റര്‍ ഫോര്‍ അസ്സിസ്റ്റീവ് ടെക്നോളജി ആന്റ് ഇന്നോവേഷന്റെ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു.
|
ഡോ അഖില സുരേന്ദ്രൻ , B.Tech, PhD സീനിയർ എൻജിനിയർ,സെന്റർ ഫോർ അസ്സിസ്റ്റീവ് ടെക്നോളജി ആന്റ് ഇന്നോവേഷൻ
|
This email address is being protected from spambots. You need JavaScript enabled to view it.This email address is being protected from spambots. You need JavaScript enabled to view it. 0471 2944673
|
 ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റിയിലെ എ.സി. കോളേജ് ഓഫ് ടെക്നോളജിയിൽ നിന്ന് ഇൻഡസ്ട്രിയൽ ബയോടെക്നോളജിയിൽ ബി.ടെക് പൂർത്തിയാക്കി. നാഷനൽ യൂണിവേഴ്സിറ്റി ഓഫ് സിങ്കപ്പൂരിൽ കംപ്യൂട്ടേഷനൽ ആന്റ് സിസ്റ്റംസ് ബയോളജിയിൽ പി.എച്ച്.ഡി ബിരുദത്തിനുള്ള ഗവേഷണ പദ്ധതിക്ക് സിങ്കപ്പൂർ - എം ഐ റ്റി അലയൻസ് സ്കോളർഷിപ്പ് നേടി. പി.എച്ച്.ഡി നേടിയശേഷം 2015 ഒക്ടോബറിൽ നിഷ് ലെ സെന്റർ ഫോർ അസ്സിസ്റ്റീവ് ടെക്നോളജി ആ ഇന്നോവേഷനിൽ ( CATI )സീനിയർ എഞ്ചിനീയർ ആയി പ്രവേശിച്ചു. നിഷ് ക്യാമ്പസ്സിനെ ഊർജ്ജവും ഉത്സാഹവും തുടിക്കുന്ന ഇടമായി കാണുന്ന അഖില അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ചാരിതാർത്ഥയാണ്.
|