Menu

ശ്രുതിതരംഗ ക്ലോക്ലിയര്‍ ഇംപ്ലാന്റേഷന്‍ പ്രോജക്‌ട്‌  -  ഔട്ട്‌കം മെഷര്‍

പേരും ഉദ്യോഗപ്പേരും : പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍

  1. മിസ്‌ ജീനാമേരി ജോയ്‌, സീനിയര്‍ ഓഡിയോളജിസ്റ്റ്‌, ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ എ. എസ്‌. എല്‍. പി
  2. ഡോ. സുജ കുന്നത്ത്‌, വകുപ്പ്‌ മേധാവി, ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ ന്യൂറോ ഡെവലപ്‌മെന്റല്‍ സയന്‍സ്‌

പേരും ഉദ്യോഗപ്പേരും: കോ-ഇന്‍വെസ്റ്റിഗേറ്റേഴ്‌സ്‌

  1. മിസ്‌ സീത, ഓഡിയോളജിസ്റ്റ്‌, ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ എ. എസ്‌. എല്‍. പി
  2. മി. സമീര്‍ പൂത്തേരി, അസ്സിസ്റ്റന്റ്‌ പ്രൊഫസ്സര്‍, ഗവ. മെഡിക്കല്‍ കോളേജ്‌, കോഴിക്കോട്‌
  3. മി. ശശിധരന്‍നായര്‍, ക്ലിനിക്കല്‍ സെപഷ്യലിസ്റ്റ്‌, ക്ലോക്ലിയര്‍ ഇംപ്ലാന്റ്‌സ്‌, ഡോ. മനോജ്‌സ്‌ ഇ. എന്‍. റ്റി. ക്ലിനിക്ക്‌, കോഴിക്കോട്‌
  4. മിസ്സ്‌ മഞ്‌ജു തോമസ്സ്‌, ഓഡിയോളജിസ്റ്റ്‌, എഫ്‌ത്യ സ്‌പീച്ച്‌ ആന്റ്‌ ഹിയറിങ്ങ്‌ സെന്റര്‍, എറണാകുളം 

സാമൂഹിക സാമ്പത്തിക രംഗങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ ഒരുവയസ്സിനും മൂന്നു വയസ്സിനുമിടയിലുള്ള കുട്ടികള്‍ക്ക്‌ സൗജന്യമായി കോക്ലിയര്‍ ഇംപ്ലാന്റിങ്ങ്‌ നടത്തുന്നതിനും അംഗീകൃത കേന്ദ്രങ്ങളില്‍ പരിശീലനം സിദ്ധിച്ച ഓഡിറ്ററി വെര്‍ബല്‍ തെറാപ്പിസ്റ്റുകളുടെ കീഴില്‍ തുടര്‍പരിശീലനം ലഭ്യമാക്കുന്നതിനും വേണ്ടിയുള്ള കേരളസര്‍ക്കാര്‍ പദ്ധതിയാണ്‌ ശ്രുതിതരംഗം കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ പ്രോജക്‌ട്‌ (SCIP). 2012-ല്‍ ആരംഭിച്ച ഈ പദ്ധതി ഇന്‍ഡ്യയില്‍ ഇത്തരത്തിലുള്ള ആദ്യ ഉദ്യമമാണ്‌. ബാധിര്യമുള്ള കുട്ടികളുടെ പരിശീലനവും അവരുടെ ഭാഷാസംസാരശേഷി വികസനവുമാണ്‌ ഈ പദ്ധതിയുടെ ലക്ഷ്യം.

ശ്രുതിതരംഗം പദ്ധതിപ്രകാരം ശാസ്‌ത്രക്രിയാനന്തര വെര്‍ബല്‍ തെറാപ്പിക്കു വിധേയരാകുന്നവരുടെ ചികിത്സ എത്രമാത്രം ഫലപ്രദമാണെന്നു നിര്‍ണ്ണയിക്കുന്നതിന്‌ ഔട്ട്‌കം മെഷര്‍മെന്റ്‌ ആരംഭിച്ചിട്ടുണ്ട്‌. ഫലപ്രാപ്‌തിയെക്കുറിച്ചു പൊതുവെയുള്ള വിലയിരുത്തലാണ്‌ ഔട്ട്‌കം മെഷറിന്റെ പ്രധാന ലക്ഷ്യം. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍നിന്ന്‌ ഔട്ട്‌കം മെഷര്‍ സംബന്ധിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന വസ്‌തുതകളും തെറാപ്പി സംബന്ധിച്ച്‌ ലഭിക്കുന്ന വിവരങ്ങളും മോണിട്ടര്‍ ചെയ്യുന്നതിന്‌ ഒരു പൊതുവേദി ഉണ്ടാകേണ്ടത്‌ ആവശ്യമാണ്‌. ഈ ചിന്ത ഒരു വെബ്‌ അധിഷ്‌ഠിത ഔട്ട്‌കം മെഷര്‍ മാനേജ്‌മെന്റ്‌ സിസ്റ്റം എന്ന സോഫ്‌റ്റ്‌ വെയര്‍ വികസിപ്പിക്കുന്നതിലേക്കാണ്‌ എത്തിച്ചേര്‍ന്നത്‌. നിഗമനങ്ങളും നിത്യേന ലഭിക്കുന്ന തെറാപ്പി പ്ലാനുകളും വിലയിരുത്തുന്നതിനുള്ള ഉപാധിയാണ്‌ ഈ ഔട്ട്‌കം മെഷര്‍മെന്റ്‌. രണ്ടുവര്‍ഷ കാലയളവിനുള്ളില്‍ മൂന്നുമാസം ഇടവിട്ട്‌ ഉപകരണങ്ങളുടെയും സ്വയം തയാറാക്കുന്ന ചോദ്യവലികളുടെയും സഹായത്തോടെ പെര്‍സെച്യുവല്‍ എബിലിറ്റി, സ്‌പീച്ച്‌ പെര്‍സെപ്‌ഷന്‍, സ്‌പീച്ച്‌ പ്രൊഡക്ഷന്‍ സ്‌കില്‍സ്‌ ലാങ്ങ്‌ഗ്വിജ്‌ സ്‌കില്‍, ഹിയറിങ്ങ്‌ ക്വാളിറ്റി എന്നിവ വിലയിരുത്തുക എന്നതാണ്‌ രണ്ടാമത്തെ ലക്ഷ്യം. പദ്ധതിയിലുള്‍പ്പെടുന്ന പതിനൊന്നു കേന്ദ്രങ്ങളില്‍ ഓഡിറ്ററി വെര്‍ബല്‍ തെറാപ്പിക്കു വിധേയരാകുന്ന കുട്ടികളില്‍നിന്നാണ്‌ ഫലപ്രാപ്‌തി നിര്‍ണ്ണയിക്കുന്നത്‌. ഈ പതിനൊന്നു കേന്ദ്രങ്ങളെ ഉത്തര, മദ്ധ്യമ, ദക്ഷിണ മേഖലകളായി തിരിച്ചിരിക്കുന്നു. ഫല നിര്‍ണ്ണയനവും ദൈനംദിന ലെസണ്‍ പ്ലാനുകളുടെ രേഖകളും തമ്മില്‍ ബന്ധിപ്പിക്കുന്നുണ്ട്‌. സോഫ്‌റ്റ്‌ വെയറില്‍ തന്നെയുള്ള യൂസര്‍ ഇന്റര്‍ ഫെയ്‌സിലൂടെയാണ്‌ ഇതു സാദ്ധ്യമാകുന്നത്‌. ഇതുമൂലം ഓഡിഷന്‍, റിസപ്‌ഷന്‍, എക്‌സപ്രഷന്‍ കമ്യൂണിക്കേഷന്‍, കോഗ്നിഷന്‍ എന്നീ മേഖലകളിലെ ദിന പുരോഗതി രേഖപ്പെടുത്താന്‍ ഓഡിറ്ററിന്റെ ബല്‍ തെറാപ്പിസ്റ്റിനു കഴിയുന്നു.

ടൈറ്റില്‍ : അണ്ടര്‍ സ്റ്റാന്റിങ്ങ്‌ DFNB മ്യൂട്ടേഷന്‍ മാപ്പ്‌ ഇന്‍ ഓട്ടോസോമല്‍ റിസസ്സീവ്‌ നോണ്‍ സിന്‍ഡ്രോം ഡെഫ്‌നെസ്സ്‌ ഫ്രം കോരള

പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ :
ഡോ. പത്മജ മുള്ളോത്ത്‌, ഇ. എന്‍. റ്റി കണ്‍സള്‍ട്ടന്റ്‌
നിഷ്‌, തിരുവനന്തപുരം

കോ ഇന്‍വെസ്റ്റിഗേറ്റേര്‍സ്‌ :
1) ഡോ. മൊയ്‌നാക്‌ ബാനര്‍ജി
ഹ്യൂമന്‍ മോളിക്കുലാര്‍ ജെനറ്റിക്‌സ്‌ ലാബ്‌,
രാജീവ്‌ ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി,
തിരുവനന്തപുരം

2) പ്രവീണ ഡേവിസ്‌
സീനിയര്‍ ഓഡിയോളജിസ്റ്റ്‌,
നിഷ്‌, തിരുവനന്തപുരം

ശ്രവണ വൈകല്യത്തിനു പല കാരണങ്ങളുണ്ടെങ്കിലും അന്‍പതു ശതമാനത്തിലേറെയും ജനിതക വൈകല്യങ്ങള്‍ മൂലമുണ്ടാകുന്നതാണ്‌. ഒരേ ഗണത്തിലുള്ള ജീനുകളുടെ ഉള്‍പരിവര്‍ത്തനങ്ങള്‍ വിവിധതരം ജനിതക പ്രശ്‌നങ്ങള്‍ക്കു കാരണമായിത്തീരുന്നു DFNB ജീനുകളെ അടിസ്ഥാനമാക്കി ഓട്ടോസമല്‍ റിസ്സസീവ്‌നോണ്‍ സിൻഡ്രോം ഡെഫ്‌നസ്‌ ഉണ്ടാകാനുള്ള സാദ്ധ്യതകളുടെ ഒരു മാപ്പു വികസിപ്പിച്ചെടുക്കാനുള്ള ശ്രമമാണ്‌ ഈ പഠനത്തിലൂടെ ഉദ്ധേശിക്കുന്നത്‌. ഇന്ത്യക്കാരുടെ കുടുംബ ജീവിതത്തിന്റെ സ്വഭാവം വച്ചു നോക്കുമ്പോള്‍ രാജ്യത്തു പൊതുവിലും കേരളത്തില്‍ വിശേഷിച്ചും ബാധിര്യമുണ്ടാകാനുള്ള കാരണങ്ങളില്‍ നാല്‌പത്‌ ശതമാനത്തോളം DFNB1 ജീനുകള്‍ മൂലം സംഭവിക്കുന്നതാണ്‌. ഭീമമായ ജനസംഖ്യ മൂലവും സാമൂഹികാചാരമെന്ന നിലയില്‍ ഇന്ത്യയിലെ പല സമുദായങ്ങളിലും നിലനില്‍ക്കുന്നതുമായ രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹം ഈ വിഷയത്തില്‍ എത്രമാത്രം കാരണമാകുന്നുവെന്നു കണ്ടെത്തേണ്ടിയിരിക്കുന്നു. രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹത്താല്‍ വൈകല്യങ്ങളുണ്ടാകാന്‍ സാദ്ധ്യതയുണ്ട്‌ കുടുംബങ്ങള്‍ക്ക്‌ ജനിതക തകരാറുകളെക്കുറിച്ച്‌ കൃത്യമായ ബോധവത്‌ക്കരണം നല്‍കേണ്ടത്‌ ആവശ്യമാണ്‌. ഇതിനായി രക്തബന്ധമുള്ളവര്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തിലൂടെ ജനിക്കുന്ന കുട്ടികളില്‍ സാധാരണമായി കണ്ടുവരുന്ന ബാധിര്യത്തെക്കുറിച്ച്‌ വിശദമായി പഠിക്കുന്നതിന്‌ അത്തരം ബന്ധത്തിലേര്‍പ്പെടുന്നവരുടെ ജനിതക പരിശോധന നടത്തണം. ഇതിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ വച്ചു കൊണ്ട്‌ അവരുടെ സന്തതിപരമ്പരകളില്‍ ആവര്‍ത്തിക്കാവുന്ന ബാധിര്യത്തെക്കുറിച്ച്‌ അവര്‍ക്ക്‌ കൗണ്‍സിലിങ്ങ്‌ നടത്താനും രക്തബന്ധത്തില്‍പ്പെട്ടവരുമായുള്ള ലൈംഗികബന്ധം മൂലമുണ്ടാകുന്ന വൈകല്യ സാദ്ധ്യതകളെക്കുറിച്ച്‌ മുന്നറിയിപ്പു നല്‍കാനും സാധിക്കും. നോണ്‍ സിന്‍ഡ്രോമിക്‌ ഹിയറിങ്ങ്‌ ഇംപെയര്‍മെന്റ്‌ വര്‍ദ്ധന കുറച്ചുകൊണ്ടുരാന്‍ കഴിയുമെന്നതാണ്‌ ഇതിന്റെ നേട്ടം.

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India