Menu

BSC smallശ്രവണവൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കുമാത്രമായുള്ള ബിരുദപഠനം എന്ന ആശയം രാജ്യത്ത്‌ ആദ്യമവതരിപ്പിച്ചത്‌ നിഷ്‌ ആണ്‌. 2008- 9-ല്‍ നിഷ്‌ ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്ക്‌ മാത്രമായി ത്രവത്സര ബി.എസ്സ്‌.സി(കംപ്യൂട്ടര്‍ സയന്‍സ്‌) (എച്ച്‌.ഐ) കോഴ്‌സിനു തുടക്കം കുറിച്ചു. സിദ്ധാന്തങ്ങള്‍ക്കു പകരം പ്രായോഗിക പരിശീലനത്തിനു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സിലബസ്സാണ്‌ ഇതിനായി തയ്യാറായിരിക്കുന്നത്‌. ഈ കോഴ്‌സ്‌ കേരളസര്‍വ്വകലാശാലയുമായി അഫിലിയേറ്റ്‌ ചെയ്‌തിരിക്കുന്നു. ശ്രവണ വൈകല്യമുള്ളവര്‍ ദീര്‍ഘകാലമായി താലോലിച്ചു പോരുന്ന ഉന്നതവിദ്യാഭ്യാസമെന്ന സ്വപ്‌നത്തിന്‍റെ സാക്ഷാത്‌ക്കാരമാണ്‌ നൂതനമായ ഈ പാഠ്യപദ്ധതി.
2013-ല്‍ ഈ കോഴ്‌സിന്‍റെ ചട്ടങ്ങളും രീതികളും സിലബസ്സും സമഗ്രമായ പരിഷ്‌കരണത്തിനു വിധേയമാക്കി. കോഴ്‌സ്‌ കാലാവധി നാലു വര്‍ഷവും എട്ടു സെമസ്റ്ററുമായി പുതുക്കി നിശ്ചയിച്ചു. പ്രിപ്പറേറ്ററി ഇയര്‍ എന്നാ ഒന്നാം വര്‍ഷം അടിസ്ഥാന ഗണിതത്തിനു കമ്മ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷിനും പ്രാധാന്യം നല്‍കിയിരിക്കുന്നു. ബിരുദകോഴ്‌സിനു പ്രവേശിപ്പിക്കപ്പെട്ട വിദ്യാര്‍ത്ഥി പ്രിപ്പറേട്ടറി കോഴ്‌സിലെ എല്ലാവിഷയങ്ങള്‍ക്കും വിജയിച്ചാലേ രണ്ടാംവര്‍ഷ ബിരുദ ക്ലാസ്സില്‍ തുടര്‍ന്നു പഠിക്കുന്നതിനു യോഗ്യത നേടുകയുള്ളൂ. വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ കേരള യൂണിവേഴ്‌സിറ്റി ബിരുദം നല്‍കുന്നതാണ്‌.

രാജ്യത്ത്‌ ഇദംപ്രഥമായി നിലവില്‍വന്ന ഈ കോഴ്‌സിന്‌ താഴെപ്പറയുന്ന മെച്ചങ്ങളുണ്ട്‌:

  • ജോലി ലഭിക്കാന്‍ ഉയര്‍ന്ന സാദ്ധ്യത
  • കംപ്യൂട്ടര്‍ സഹായത്തോടെയുള്ള അദ്ധ്യായനരീതികള്‍
  • അനുകൂലമായ പഠനാന്തരീക്ഷം
  • അനുയോജ്യമായ പാഠ്യപദ്ധതി
 പ്രവേശനം
  1. വൈകല്യമുള്ളവര്‍ക്ക്‌ തുല്യാവസരങ്ങളും അവകാശങ്ങളും പൂര്‍ണ്ണ പങ്കാളിത്തവും ഉറപ്പുനല്‌കുന്ന 1995- ലെ (Equal Opportunities, Protection of Rights and Full Participation) നിയമപ്രകാരം പ്രവേശനം ശ്രവണവൈകല്യമുള്ളവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. കേള്‍വിശക്തികൂടിയ കാതിന്‌ 60 ഡസിബലോ അതിലുപരിയോ കേള്‍വിശക്തിക്കുറവുള്ളതിനെയാണ്‌ ശ്രവണ വൈകല്യമെന്നു പറയുന്നത്‌.
  2. ഡിഗ്രി കോഴ്‌സിന്‌ പ്രവേശനംതേടുന്ന വിദ്യര്‍ത്ഥികള്‍ ബിരുദപഠനത്തിനുള്ള അടിസ്ഥാനയോഗ്യതയായി കേരള യൂണിവേഴ്‌സിറ്റി അംഗീകരിച്ചതും ഇന്ത്യയിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയോ ബോര്‍ഡോ നടത്തുന്നതുമായ 10 +2 അല്ലെങ്കില്‍ പ്രീഡിഗ്രിയോ തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം.
  3. സീറ്റുകളുടെ എണ്ണം 30
 ട്യൂഷന്‍ ഫീ
  1. ഓരോ സെമസ്റ്ററിനും 5000/- രൂപയാണ്‌ ട്യൂഷൻ ഫീസ്‌
  2. കോഷന്‍ ഡെപ്പോസിറ്റ്‌  2000/- രൂപ (പ്രവേശനസമയത്ത്‌ അടയ്‌ക്കേണ്ടത്‌. കോഴ്‌സ്‌ പൂര്‍ത്തിയാക്കിപ്പോകുമ്പോള്‍ മടക്കിനല്‍കുന്നതാണ്‌.)

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 3066666, 2596919
  • Fax: +91-471- 3066699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India