Menu

നിയതമായ പഠനവൈകല്യമുള്ള കുട്ടികള്‍ക്കു ഇന്റര്‍വെന്‍ഷന്‍ നല്‍കുക എന്ന ഉദ്ദേശത്തോടെ നിഷ് വികസിപ്പിച്ചെടുത്ത ഗ്രൂപ്പ് തെറാപ്പി ക്ലിനിക്കാണ് ലേണിങ് ബ്രിഡ്ജ്.  ഏതെങ്കിലും പഠന മേഖലയില്‍ സാരമായ പഠനശേഷിക്കുറവ് അനുഭവപ്പെടുന്നതിനാണ് പഠന വൈകല്യമെന്നോ പഠന പരാധീനതയെന്നോ പറയുന്നത്.അക്കാദമികവും ഭാഷാപരവും സംസാര /ഉച്ചാരണ സംബന്ധവുമായി ശരിയായ വികാസം പ്രാപിക്കാത്ത അവസ്ഥയാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.വായിക്കാനുള്ള ബുദ്ധിമുട്ടു (ഡിസ്ലെക്സിയ ), ഗണിത ശാസ്ത്ര പരമായ പരാധീനത (ഡിസ്കാല്‍കുലിയ) എഴുതാനുള്ള വൈഷമ്യം (ഡിസ്ഗ്രാഫിയ). ഇവയാണ് പഠനവൈകല്യങ്ങളില്‍ ഉള്‍പ്പെടുന്നത്.നിഷ്-ല്‍ പതിവായി സംസാര/ഉച്ചാരണ പ്രശ്നങ്ങളുടെ തെറാപ്പിക്കുവേണ്ടി വന്നിരുന്ന ഏഴു വിദ്യാര്‍ഥികളുമായി പരീക്ഷണാടിസ്ഥാനത്തില്‍ 2013 ഫെബ്രുവരിയിലാണ് ലേണിങ് ബ്രിഡ്ജ് ആരംഭിച്ചത്.കുട്ടികളെ ഇ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുന്നതിന് മുമ്പായി അവരുടെ ബൗദ്ധികമായ കഴിവുകളും സംസാര/ഉച്ചാരണ തകരാറുകളും പ്രാഥമികമായി വിലയിരുത്തുന്നു.

ദൗത്യം:  

    പഠനവൈകല്യം നേരിടുന്ന വ്യക്തികള്‍ക്കു ആവശ്യമാണെന്ന് തെളിവിന്റെ അടിസ്ഥാനത്തില്‍ ബോദ്ധ്യപ്പെട്ടിട്ടുള്ള സേവനങ്ങള്‍ നല്‍കുകയാണ് ഗ്രുപ്പിന്റെ ദൗത്യം.ജനങ്ങളുടെ ക്ഷേമത്തില്‍ വൈകല്യങ്ങളുണ്ടാക്കുന്ന ആഘാതം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വൈകല്യം നേരിടുന്ന വ്യക്തികള്‍ക്കും അവരുടെ കുടുംബത്തിനും കൂട്ടായി തെറാപ്പി നല്‍കുന്നു.

ലക്ഷ്യം:

    • നിയതമായ പഠനവൈകല്യമുള്ള കുട്ടിയുടെ സാമൂഹികവും അക്കാദമികവും സംസാര/ഉച്ചാരണ സംബന്ധവുമായ കഴിവുകള്‍ മെച്ചപ്പെടുത്തുക.
    • കുട്ടിയുടെ ആകമാന വികസനം ലക്ഷ്യമാക്കി അവരുടെ പഠന പരാധീനതകളും അതുകൊണ്ടുണ്ടാക്കുന്ന വിഷമതകളും ലഘൂകരിക്കുന്നതിനാവശ്യമായ തന്ത്രങ്ങളും സാങ്കേതിക സഹായങ്ങളും ലഭ്യമാക്കുക.
    • സ്വാതന്ത്രമായ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുക
    • കുടുംബത്തിലും സമൂഹത്തിലും തൊഴിലിലും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലുമുള്ള അവരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക.
    • വിദ്യാഭ്യാസപരമായ വീഴ്ചകള്‍ കുറച്ചു കൊണ്ട് വരുക.
    • സാമൂഹികമായ ഒറ്റപ്പെടല്‍ പരിഹരിക്കുക.

 വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക  

പേരുവിദ്യാഭ്യാസ യോഗ്യതബന്ധപ്പെടാനുള്ള വിവരങ്ങള്‍
ഡോ. സുജ കുന്നത്ത് Ph.D ഹെഡ് , ഓട്ടിസം സ്പെക്ട്രം ആന്റ് റിലേറ്റഡ് ഡിസ്ഓര്‍ഡേഴ്സ് , നിഷ്, നിഷ് റോഡ്, ശ്രീ കാര്യം പി. ഓ., തിരുവനന്തപുരം Pin: 695 017 ഫോണ്‍: 0471-3066603
മിസ് ലക്ഷ്മി എസ്.മോഹന്‍ MSc (SLP) ഡിപ്പാര്‍ട്മെന്റ് ഓഫ് ASLP, നിഷ്, നിഷ് റോഡ്, ശ്രീ കാര്യം പി. ഓ., തിരുവനന്തപുരം Pin: 695 017 ഫോണ്‍:0471-3066625
മിസ് അഞ്ജന എ.വി MSc (SLP) ഡിപ്പാര്‍ട്മെന്റ് ഓഫ് ASLP, നിഷ്, നിഷ് റോഡ്, ശ്രീ കാര്യം പി. ഓ., തിരുവനന്തപുരം Pin: 695 017 ഫോണ്‍: 0471-3066625

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 2944666, 2596919
  • Fax: +91-471- 2944699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India