Menu

"അന്ധത നമ്മെ വസ്‌തുക്കളില്‍നിന്നകറ്റുന്നു; ബധിരതയാകട്ടെ മനുഷ്യരില്‍നിന്നും"   ഹെലൻ കെല്ലർ


ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്കും സാധാരണ കുട്ടികളെപ്പോലെ അര്‍ത്ഥപൂര്‍ണ്ണവും ക്രിയാത്മകവുമായ ജീവിതം നയിക്കാനുള്ള എല്ലാ അവകാശങ്ങളുമുണ്ട്‌. എന്നാല്‍ ശ്രവണ സംസാരശേഷിയുള്ളവരുമായി ആശയവിനിമയം നടത്തുന്നതിനോ സ്ഥിതിസമത്വം പാലിക്കുന്നതിനേ വിഘാതം സൃഷ്‌ടിക്കുന്ന തരത്തില്‍ ശ്രവണവൈകല്യം അവര്‍ക്കിടയില്‍ ഒരു മതില്‍ തീര്‍ത്തിരിക്കുകയാണ്‌. സമൂഹവുമായി ബന്ധപ്പെടാനാവാത്ത അവസ്ഥയില്‍ കുട്ടികള്‍ ഒറ്റപ്പെട്ടുപോകുകയും അവരുടെ ജന്മസിദ്ധമായ കഴിവുകള്‍ വലിയൊരളവില്‍ നഷ്‌ടമാകുകയും ചെയ്യുന്നു. ഒരു കുട്ടി ഭാഷ വശമാക്കുന്ന പ്രക്രിയയില്‍ കേട്ടു ഗ്രഹിക്കാനുള്ള കഴിവിന്‌ നിണ്ണായക പങ്കുള്ളതിനാല്‍ ശ്രവണവൈകല്യം ഭാഷാഗ്രഹിക്കുന്നതിലും ആശയാവിഷ്‌ക്കാരത്തിലും പ്രതിഫലിക്കുന്നതാണ്‌. ശ്രവണസഹായി ഘടിപ്പിച്ചാലും യുക്തവും പര്യാപ്‌തവുമായ പരിശീലനം ലഭിക്കാത്തപക്ഷം ആശയവിനിമയത്തിനായി കുട്ടി അധരചലനങ്ങളെയും മറ്റു ദൃശ്യനിരീക്ഷണങ്ങളെയും ആശ്രയിക്കേണ്ടിവരുന്നു. കുട്ടിയുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിലും അക്കാദമിക പ്രവര്‍ത്തനങ്ങളിലും ഇതു ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കും.

ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്ക്‌ ആശയവിനിമയത്തിലുള്ള തടസ്സങ്ങള്‍ മറികടക്കുന്നതിവനും അതുവഴി മുഖ്യധാരായിലേക്കു കൊണ്ടുവരുന്നതിനും ആവശ്യമായ സഹായവും പിന്തുണയും അവര്‍ക്കു ലഭിക്കണ്ടതുണ്ട്‌. കുട്ടികളിലെ ശ്രവണവൈകല്യം കണ്ടെത്തുന്നതിനും അവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനുമുള്ള പ്രാഥമിക നടപടികള്‍ വര്‍ഷങ്ങള്‍ക്കുമുന്‍മ്പ്‌തന്നെ നിഷ്‌ സ്വീകരിച്ചിരുന്നു. സ്‌കൂളില്‍പ്പോകുന്ന ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്കായി, പുതിയൊരു സംരംഭമെന്ന നിലയില്‍,`ലിസണിങ്ങ്‌ യൂണിറ്റ്‌ ആരംഭിച്ചിട്ടുണ്ട്‌. ഒരു വര്‍ഷക്കാലമായി വിജയകരമായി പ്രവര്‍ത്തിച്ചുവരുന്ന ഈ ഗ്രൂപ്പ്‌ തെറാപ്പി രണ്ടുകാര്യങ്ങളിലാണ്‌ ശ്രദ്ധയൂന്നുന്നത്‌: ശ്രവണശേഷി നേടലും സംസാരശേഷികൈവരിക്കലും. ലളിതമായ ഒരു ശബ്‌ദമാത്രയിലാരംഭിച്ച്‌ വാക്യതലംവരെ എത്തുന്ന ഈ ഗ്രൂപ്പ്‌ തെറാപ്പി കുട്ടിയുടെ ഭാഷാപഠനസംബന്ധമായ കഴിവു വളര്‍ത്തുന്ന തരത്തില്‍ രൂപകല്‌പനചെയ്യപ്പെട്ടിരിക്കുന്നു.

അന്വേഷണങ്ങള്‍ക്കു ബന്ധപ്പെടേണ്ടവര്‍:

ഫാക്കള്‍ട്ടിയുടെ പേര്‌പ്രൊഫഷനല്‍വിദ്യാഭ്യാസയോഗ്യത ബന്ധപ്പെടേണ്ടവിലാസം
മിസ്‌ ആര്യഎസ്‌.എസ്‌ MASLP This email address is being protected from spambots. You need JavaScript enabled to view it. ഓഡിയോളജി ആന്റ് സ്‌പീച്ച്‌ ലാങ്‌ഗ്വിച്ച്‌ പത്തോളജി നാ.ഇ.സ്‌പീച്ച്‌ ഹിയറിങ്ങ്‌, (നിഷ്‌) നിഷ്‌റോഡ്‌, ശ്രീകാര്യം.പി.ഒ, തിരുവനന്തപുരം 695017 ഫോണ്‍;91+471-3066625
മിസ്‌ ആര്യാചങ്ങ്‌ MSc (Audiology) This email address is being protected from spambots. You need JavaScript enabled to view it. ഓഡിയോളജി ആന്റ് സ്‌പീച്ച്‌ ലാങ്‌ഗ്വിച്ച്‌ പത്തോളജി നാ.ഇ.സ്‌പീച്ച്‌ ഹിയറിങ്ങ്‌,നിഷ്‌റോഡ്‌ ശ്രീകാര്യം.പി.ഒ, തിരുവനന്തപുരം 695017 ഫോണ്‍;+91471-3066625

 

ലേണിങ്ങ് ടു ലിസൺ-തെറാപ്പി പ്രോഗ്രാം

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 3066666, 2596919
  • Fax: +91-471- 3066699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India