Menu
Saumya1സൗമ്യ സുന്ദരത്തിന്റെ നേതൃത്വത്തില്‍ നിഷില്‍ വച്ച് ആദ്യമായി ഒരു വിദേശപഠന പരിപാടി 2018 ജൂലൈ ആദ്യവാരത്തില്‍ സംഘടിപ്പിക്കുകയുണ്ടായി. അങ്ങേയറ്റം ചിട്ടയോടെ നടപ്പിലാക്കിയ ആ പരിപാടിയിലൂടെ, താന്‍ മികച്ച ഒരു സംഘാടകയാണെന്ന് സൗമ്യ തെളിയിച്ചു. അമേരിക്കയിലെ വെസ്റ്റ് ലഫായെറ്റില്‍ സ്ഥിതിചെയ്യുന്ന പര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ നിന്നെത്തിയ 9 വിദ്യാര്‍ത്ഥികളും 2 പ്രൊഫസര്‍മാരും അടങ്ങിയ ടീമിന് ആഢ്യത്വം നിറഞ്ഞ സ്വീകരണം നല്കാനും, അവരുടെ ചെറിയ ആവശ്യങ്ങളില്‍ പോലും അതീവ ശ്രദ്ധ ചെലുത്താനും സൗമ്യ പ്രത്യേകം ശ്രദ്ധിച്ചു. പരിപാടി അങ്ങേയറ്റം വിജയകരമായിരുന്നുവെന്ന് സന്ദര്‍ശകരുടെ അഭിപ്രായങ്ങള്‍ വ്യക്തമാക്കുന്നു. നന്ദി സൗമ്യ, നിഷ്-ന്റെ നിലവാരം കാത്തുസൂക്ഷിച്ചതിനും മികച്ച ഒരു സംഘാടകയായി ഉയര്‍ന്നുവന്നതിനും. ഇനിയും ഉയരങ്ങള്‍ താണ്ടാന്‍ അവസരം ഉണ്ടാകട്ടെ. ആശംസകള്‍!!!

 

 
 
 
 
 

PacesetterCommon

Redressal


ദളിത് വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ
പരാതിപ്പെടുന്നതിന് മുകളിൽ ക്ലിക് ചെയ്യുക.

Connect with us

  • വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സ്‌പീച്ച്‌ ആന്റ് ഹിയറിങ്ങ്‌, നിഷ്‌റോഡ്‌, ശ്രീകാര്യം പി.ഒ,
    തിരുവനന്തപുരം 695 017
  • സൈറ്റ്‌: www.nish.ac.inISO-logo-small
  • ഇ-മെയില്‍: nishinfo@nish.ac.in
  • ഫോണ്‍:  +91-471- 3066666, 2596919
  • Fax: +91-471- 3066699

    ഞങ്ങളെ ബന്ധപ്പെടാന്‍

Go to top
Copyright2014 All rights reserved. NISH, Trivandrum, India